ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി സിവിൽ കേസിൽ 65കാരന് ഇടക്കാലജാമ്യം അനുവദിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ ജയിലിൽ സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ജസ്റ്റിസ് ബ്രിജേഷ് സേഠി പറഞ്ഞു. 45 ദിവസത്തെ ജാമ്യമാണ് ഇയാൾക്ക് കോടതി അനുവദിച്ചത്. 1971ലെ യുദ്ധത്തിൽ പങ്കെടുത്ത 65കാരൻ സിവിൽ കേസിലാണ് ജയിലിലായത്. 15,000 രൂപ വ്യക്തിഗത ബോണ്ട് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
കൊവിഡിനെ തുടർന്ന് 65കാരന് ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി - കൊവിഡ്
1971ലെ യുദ്ധത്തിൽ പങ്കെടുത്ത 65കാരനാണ് സിവിൽ കേസിൽ കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
കൊവിഡിനെ തുടർന്ന് 65കാരന് ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി