ശ്രീനഗർ: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവർ ശ്രീനഗറിലെ വസതിയിൽ സന്ദർശിച്ചു.
ഗുപ്കർ കരാറിൽ ഒപ്പിട്ടവരുമായുള്ള മീറ്റിംഗിന് പങ്കെടുക്കണമെന്നുള്ള ഫാറൂഖ് അബ്ദുല്ലയുടെ അഭ്യർത്ഥന മുഫ്തി സ്വീകരിച്ചതായി ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തു.
കരുതൽ തടങ്കലിൽ നിന്ന് മോചിതയായ ശേഷം അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാൻ താനും അച്ഛനും ഉച്ചയ്ക്ക് മെഹബൂബ മുഫ്തി സാഹിബയെ വിളിച്ചതായും ഒമർ അബ്ദുള്ള പറഞ്ഞു.
നേരത്തെ മെഹ്ബൂബ മുഫ്തി പിഡിപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 5ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് മൂന്ന് മുൻ മുഖ്യമന്ത്രിമാരെ പൊതു സുരക്ഷാ നിയമത്തിൽ കീഴിൽ കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചിരുന്നു.