പാറ്റ്ന: പരിക്കേറ്റ പിതാവിനെ തിരികെ നാട്ടിൽ എത്തിക്കാൻ 1300 കിലോമീറ്റര്‍ സൈക്കിൾ ചവിട്ടിയ പെൺകുട്ടിയെ പ്രശംസിച്ച് ജില്ലാ സബ് ഡിവിഷണൽ ഓഫീസർ രാകേഷ് കുമാർ ഗുപ്ത. പരിക്കേറ്റ പിതാവിനെയും പുറകിലിരുത്തി ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് 1300 കിലോമീറ്റര്‍ സഞ്ചരിച്ചാണ് പെൺകുട്ടി ഷിർഹുള്ളി ഗ്രാമത്തിലെത്തിയത്. ജ്യോതി കുമാരി എന്ന കുട്ടിയാണ് പിതാവുമായി സൈക്കിൾ ചവിട്ടി നാട്ടിൽ എത്തിയത്.
13 വയസുകാരിയുടെ കുടുംബത്തെ സന്ദർശിച്ച എസ്‌ഡിഒ പെൺകുട്ടിയുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കുമെന്ന് ഉറപ്പ് നൽകുകി.സർക്കാർ പദ്ധതികളിൽ നിന്ന് കുടുംബത്തിന് എല്ലാ സൗകര്യങ്ങളും ലഭിക്കുമെന്നും എസ്ഡിഒ പറഞ്ഞു.
ജ്യോതി കുമാരിയുടെ പിതാവായ മോഹൻ പാസ്വാൻ ഓട്ടോ ഡ്രൈവറായിരുന്നു, ഇയാൾക്ക് ജനുവരിയിൽ അപകടം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഭക്ഷണത്തിനും വാടകയ്ക്കും പണം ഇല്ലാതാവുകയും കുടുംബം പട്ടിണി ആവുകയും ചെയ്തു. കൊവിഡ് 19 നെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗൺ നിലവിൽ വന്നതോടെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ ഇവര്‍ നാട്ടിലെക്ക് യാത്ര തിരിക്കുകയായിരുന്നു.കൈയ്യിൽ ആകെ ബാക്കിയുണ്ടായിരുന്ന 500 രൂപ നൽകിയാണ് ജോതി സൈക്കിൾ വാങ്ങിയത്. എട്ട് ദിവസം കൊണ്ടാണ് ജോതി പിതാവുമായി 1300 കിലോ മീറ്റര്‍ സഞ്ചരിച്ച് ജന്മ നാട്ടിൽ എത്തിയത്.