ന്യൂഡല്‍ഹി: കൊവിഡ് വ്യാപകമാകുന്നതിനിടെ ഇന്ത്യയുടെ കയറ്റുമതി രംഗം ഇടിഞ്ഞു. ലോക്ക് ഡൗണിനിടെ ഏപ്രിലില്‍ മാത്രം കയറ്റുമതി രംഗം 60.28 ശതമാനമായി ഇടിഞ്ഞ് 10.36 മില്ല്യണ്‍ യുഎസ് ഡോളറിലെത്തി. അതേ സമയം ഇറക്കുമതി 58.65 ശതമാനം ഇടിഞ്ഞ് 17.12 ബില്യണ്‍ യുഎസ് ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 41.4 ബില്യണായിരുന്നു ഇറക്കുമതി. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.
വ്യാപാര കമ്മി 6.76 ബില്യണിലെത്തി. കഴിഞ്ഞവര്‍ഷം ഇത് 15.33 ബില്യണായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ രാജ്യത്തിന്‍റെ കയറ്റുമതി 34.57 ശതമാനം ഇടിഞ്ഞിരുന്നു. കൊവിഡ് മഹാമാരി മൂലം ആഗോളതലത്തില്‍ ഉണ്ടായ പ്രതിസന്ധിയാണ് കയറ്റുമതി അടക്കമുള്ള മേഖലകളെ ഗുരുതരമായി ബാധിച്ചത്. രത്‌ന ആഭരണ മേഖല, തുകല്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയിലാണ് ഏപ്രിലില്‍ കനത്ത ഇടിവ് ഉണ്ടായത്.