ന്യൂഡൽഹി: വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോൺഗ്രസ്. രാജ്യസഭാ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചത് ബിജെപിക്ക് കുതിരക്കച്ചവടം നടത്താൻ വേണ്ടിയായിരുന്നുവെന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ ആക്ഷേപത്തിന് പിന്നാലെയാണിത്. രണ്ട് മാസം മുമ്പ് തന്നെ തെരഞ്ഞെടുപ്പ് നടത്താമായിരുന്നുവെന്നും ബിജെപിയുടെ കുതിരക്കച്ചവടത്തിന് വേണ്ടിയാണ് മാറ്റി വച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയതിന് പിന്നാലെയാണ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം ആരംഭിച്ചതെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. ജൂൺ 19 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. മാർച്ച് 26 ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് പിന്നീട് മാറ്റിവക്കുകയായിരുന്നു.
രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോൺഗ്രസ് - Election Commission
ജൂൺ 19 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്