ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയില്‍ പരാജയപ്പെടുമെന്ന ഭയത്താലാണ് ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

student found hanging  Jawahar Navodaya Vidyalaya student  Gyanpur  Bhadohi  ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
author img

By

Published : Mar 7, 2020, 7:03 PM IST

ലഖ്‌നൗ: വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജവഹർ നവോദയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥി അമിത് കുമാർ ബിന്ദ്‌ (17) നെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്. പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയില്‍ പരാജയപ്പെടുമെന്ന ഭയത്താലാണ് ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി അമിത് കുമാർ ബിന്ദിനെ ഹോസ്റ്റലിൽ നിന്ന് കാണാതായതിനെ തുടര്‍ന്ന്‌ നടത്തിയ തെരച്ചിലിലാണ്‌ കുളിമുറിയില്‍ നൈലോൺ കയറില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫിസിക്‌സ്‌ പരീക്ഷക്കു ശേഷം താൻ വിഷാദാവസ്ഥയിലാണെന്ന്‌ സൂചിപ്പിച്ച ആറ് പേജുള്ള ആത്മഹത്യ കുറിപ്പ്‌ അമിതിന്‍റെ പോക്കറ്റില്‍ നിന്നും പൊലീസ് കണ്ടെത്തി.

ആത്മഹത്യയാണെന്നാണ്‌ പ്രാഥമിക നിഗമനമെന്നും എന്നാൽ വിദ്യാർഥിയുടെ വായിൽ നിന്നും ഒരു ചെറിയ കുപ്പി കണ്ടെത്തിയതിനാൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പ്രസാദും എസ്‌പി രാം ബദാൻ സിങ്ങും ഹോസ്റ്റൽ സന്ദർശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.