ഛത്തീസ്‌ഗഡ്: മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിന് ശേഷം കാണാതായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയില്‍ നിന്ന് ശനിയാഴ്‌ച ഉച്ചയോടെ കാണാതായ 17 ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മാവോയിസ്‌റ്റുകളുമായുള്ള ഏറ്റുമുട്ടിന് ശേഷം ശനിയാഴ്‌ച ഉച്ചയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായത്. തെരച്ചിൽ തുടരുന്നതിടെ 17 മൃതദേഹങ്ങൾ കണ്ടെത്തിയതായി ഇൻസ്പെക്‌ടർ ജനറൽ ഓഫ് പൊലീസ് സുന്ദര്‍ രാജ് അറിയിച്ചു. പ്രദേശത്ത് പരിശോധന തുടരുന്നു.
ഛത്തീസ്‌ഗഡിലെ മിൻപ വനമേഖലയിലാണ് പൊലീസിലെ പ്രത്യേക വിഭാഗമായ ഡിസ്ട്രിക്‌ട് റിസർവ് ഗാർഡ്, സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, എന്നിവരും കോബ്ര കമാൻഡോ ബറ്റാലിയനും ചേർന്നുള്ള സംയുക്ത സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടന്നത്. അതേസമയം ഏറ്റുമുട്ടലില്‍ 13 സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായെന്നും 14 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് പൊലീസ് അറിയിച്ചിരുന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ റായ്‌പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്.