ETV Bharat / bharat

ഡൽഹി കലാപത്തില്‍ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി ചന്ദ്രശേഖർ ആസാദ് - സി‌എ‌എ

സർക്കാർ വിചാരിച്ചിരുന്നെങ്കിൽ കൂട്ടക്കൊല തടയാൻ കഴിയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സി‌എ‌എയ്ക്കും എൻ‌ആർ‌സിക്കുമെതിരെ പ്രതിഷേധിക്കുന്ന ആളുകൾക്കിടയിൽ ഭയം വളർത്താനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

Chandrashekhar Azad on kapil mishra  delhi violence  north east delhi  north east delhi violence news  BHIM ARMY  ഡൽഹി  കേന്ദ്ര സർക്കാർ  ചന്ദ്രശേഖർ ആസാദ്  സി‌എ‌എ  എൻ‌ആർ‌സി
ഡൽഹി അക്രമണത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി ചന്ദ്രശേഖർ ആസാദ്
author img

By

Published : Feb 28, 2020, 7:36 PM IST

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്. സർക്കാർ വിചാരിച്ചിരുന്നെങ്കിൽ കൂട്ടക്കൊല തടയാൻ കഴിയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സി‌എ‌എയ്ക്കും എൻ‌ആർ‌സിക്കുമെതിരെ പ്രതിഷേധിക്കുന്ന ആളുകൾക്കിടയിൽ ഭയം വളർത്താനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഡൽഹി അക്രമണത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി ചന്ദ്രശേഖർ ആസാദ്

ഫെബ്രുവരി 23ന് ഭീം ആർമി നടത്തിയ ഭാരത് ബന്ദിൽ നാശ നഷ്‌ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ അടുത്ത ദിവസം തന്നെ ഭാരതീയ ജനതാ പാർട്ടി അക്രമത്തിന് തുടക്കമിട്ടു. പ്രതിഷേധക്കാർ വേദിവിട്ട് പോകാൻ നിർബന്ധിതരായി. അക്രമത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാവ് കപിൽ മിശ്രയുടെ വിവാദ പരാമർശം, പ്രശ്‌നങ്ങളുണ്ടെങ്കിൽ പൊലീസിനോ അധികാരികൾക്കോ പരാതി നൽകാമായിരുന്നു. ക്രമസമാധാനം കൈയിലെടുക്കേണ്ടതിന്‍റെ ആവശ്യകത എന്താണ്? എന്നും അദ്ദേഹം ചോദിച്ചു. സമാധാനവും ഐക്യവും നിലനിർത്താൻ ഡൽഹി ജനതയോട് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രതിഷേധക്കാർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും തന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.