ന്യൂഡല്‍ഹി : മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍ ശേഷന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ടി.എന്‍ ശേഷന്‍ ഒരു ഇതിഹാസമായിരുന്നുവെന്നും ഏവര്‍ക്കും പ്രചോദനമാണെന്നും സുനില്‍ അറോറ പറഞ്ഞു. മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ അനുശോചനം അറിയിച്ചിരുന്നു. വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഔദ്യോഗിക വക്താവ് ശെയ്‌ഫാലി ശരണും ട്വീറ്റ് ചെയ്‌തു.
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ രാജ്യത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ ഏര്‍പ്പെടുത്തിയ ടി.എന്‍ ശേഷന്‍ 1990 മുതല്‍ 1996 വരെയാണ് ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ചത്. 1955ലെ ഐ.എ.എസ് ബാച്ചിലെ അംഗമായ അദ്ദേഹം തമിഴ്‌നാട് കേഡറിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
ടി.എന്‍ ശേഷന്‍റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് സുനില്‍ അറോറ - CEC Sunil Arora expresses grief
ടി.എന്‍ ശേഷന്‍ ഒരു ഇതിഹാസമായിരുന്നുവെന്നും ഏവര്‍ക്കും പ്രചോദനമാണെന്നും സുനില്‍ അറോറ പറഞ്ഞു.
ന്യൂഡല്‍ഹി : മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍ ശേഷന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ടി.എന്‍ ശേഷന്‍ ഒരു ഇതിഹാസമായിരുന്നുവെന്നും ഏവര്‍ക്കും പ്രചോദനമാണെന്നും സുനില്‍ അറോറ പറഞ്ഞു. മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ അനുശോചനം അറിയിച്ചിരുന്നു. വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഔദ്യോഗിക വക്താവ് ശെയ്‌ഫാലി ശരണും ട്വീറ്റ് ചെയ്‌തു.
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ രാജ്യത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ ഏര്‍പ്പെടുത്തിയ ടി.എന്‍ ശേഷന്‍ 1990 മുതല്‍ 1996 വരെയാണ് ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ചത്. 1955ലെ ഐ.എ.എസ് ബാച്ചിലെ അംഗമായ അദ്ദേഹം തമിഴ്‌നാട് കേഡറിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
https://www.aninews.in/news/national/general-news/cec-sunil-arora-expresses-grief-over-demise-of-former-cec-seshan20191111064727/
Conclusion: