ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരി 26ന് നടത്താനിരുന്ന സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു. വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെ അഭ്യർഥന പ്രകാരമാണ് പുതിയ ഉത്തരവ്. പത്തും പന്ത്രണ്ടും ക്ലാസുകളുടെ പരീക്ഷകളാണ് മാറ്റിവെച്ചത്. ഡല്‍ഹിയിലെ മറ്റ് ഭാഗങ്ങളില്‍ നിശ്ചയിച്ച പോലെ തന്നെ പരീക്ഷകള്‍ നടക്കുമെന്നും പരീക്ഷ ബോര്‍ഡ് അറിയിച്ചു. പരീക്ഷകള്‍ മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ എല്ലാ സ്കൂളുകളും ബുധനാഴ്ച അടച്ചിടുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു.
ഡല്‍ഹി സംഘര്‍ഷം; സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു - സിബിഎസ്ഇ പരീക്ഷ
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരി 26ന് നടത്താനിരുന്ന സിബിഎസ്ഇ പരീക്ഷകളാണ് മാറ്റി വെച്ചത്