രാംപൂര്‍: സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയ്യേറിയെന്ന പരാതിയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും എംപിയുമായ അസം ഖാന്‍റെ ഭാര്യക്കും മകനുമെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ഭാര്യ തജീന്‍ ഫാത്തിമ മക്കളായ അബ്ദുള്ള അസം ഖാന്‍, അദീബ് അസം ഖാന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി റിസോര്‍ട്ട് നിര്‍മിച്ചതായി കണ്ടെത്തിയെന്ന് എസിപി സത്യജിത് ഗുപ്ത പറഞ്ഞു.
നേരത്തേ രാംപൂര്‍ എംപിയായ അസം ഖാന്‍റെ ലോക്‌സഭയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദമാകുകയും തുടര്‍ന്ന് മാപ്പ് പറയുകയും ചെയ്തിരുന്നു. എംപിക്കെതിരെ എണ്‍പതിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.