ബെംഗളൂരു: പിഎംഒയിലെ ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് കബളിപ്പിച്ചയാൾക്കെതിരെ കേസെടുത്തു. പിഎംഒയുടെ ദേശീയ സുരക്ഷാ കൗൺസിലിന്‍റെ യുവജന ഉപദേഷ്‌ടാവാണെന്ന് പറഞ്ഞ് ഐടിസി ഗാർഡേനിയ ഹോട്ടലിലാണ് ഇയാൾ താമസിച്ചിരുന്നത്. ജൂൺ 16 നും 20 നും ഇടയ്‌ക്കാണ് 22 വയസുകാരനായ അങ്കിത് ദേയ് ബെംഗളൂരുവിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർ പിഎംഒ ഓഫീസുമായി ബന്ധപ്പെട്ടു. എന്നാൽ ഓഫീസിൽ നിന്നും ആരെയും നിയോഗിച്ചിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്‌തു. ഹോട്ടലിൽ നിന്നും ഇയാൾ ഉപേക്ഷിച്ച സന്ദർശന കാർഡുകൾ കണ്ടെത്തി. ലഭിച്ച സൂചനകൾ അനുസരിച്ച് ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും പൊലീസ് അറിയിച്ചു.
പിഎംഒയിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; ബെംഗളൂരുവിൽ യുവാവിനെതിരെ കേസ് - കബ്ബൺ പാർക്ക് പൊലീസ്
പിഎംഒയുടെ ദേശീയ സുരക്ഷാ കൗൺസിലിന്‍റെ യുവജന ഉപദേഷ്‌ടാവാണെന്ന് പറഞ്ഞാണ് അങ്കിത് ദേയ് എന്ന യുവാവ് ഐടിസി ഗാർഡേനിയ ഹോട്ടലിൽ താമസിച്ചിരുന്നത്