ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ശശിതരൂര്‍ എം.പിയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യു.പി പൊലീസ് കേസെടുത്തു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. ട്രാക്ടര്‍റാലിക്കിടെ കര്‍ഷകന്‍ വെടിയേറ്റുമരിച്ചുവെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തതാണ് കേസിന് ആധാരം.
ശശി തരൂരിനെക്കൂടാതെ എഴ് മാധ്യമപ്രവര്‍ത്തകര്‍ക്കും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. കര്‍ഷകന്‍ വെടിയേറ്റു മരിച്ചുവെന്ന് കര്‍ഷകസംഘടനകള്‍ ആദ്യം ആരോപിച്ചിരുന്നു. ഇതാണ് വാര്‍ത്തയായതും ശശിതരൂര്‍ ട്വീറ്റ് ചെയ്തതും. പിന്നീട് കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞാണെന്ന് ഡല്‍ഹി പൊലീസ് ദൃശ്യങ്ങള്‍ സഹിതം പുറത്ത് വിട്ട് വിശദീകരിച്ചിരുന്നു.