കൊൽക്കത്ത: വീട്ടിൽ നിന്നും കാണാതായ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം വീടിന് സമീപത്തുള്ള മാൻഹോളിൽ നിന്ന് കണ്ടെത്തി.കുഞ്ഞിനെ കൊന്ന് മാൻഹോളിൽ ഉപേക്ഷിച്ചതിന് അമ്മയെ അറസ്റ്റ് ചെയ്‌തതായി കൊൽക്കത്ത പൊലീസ് പറഞ്ഞു. പ്രസവശേഷമുള്ള കടുത്ത വിഷാദമാണ് കുഞ്ഞിനെ കൊല്ലാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.
അജ്ഞാതൻ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന അമ്മയുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. താനും കുഞ്ഞും മാത്രമുണ്ടായിരുന്ന സമയത്ത് അജ്ഞാതൻ വീട്ടിൽ അതിക്രമിച്ച് കടക്കുകയും തന്നെ മർദിച്ചശേഷം കുഞ്ഞിനെ എടുത്തുകൊണ്ട് പോയെന്നുമാണ് അമ്മ പൊലീസിനോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്യൽ തുടർന്നതോടെ യുവതി കുറ്റം സമ്മതിച്ചു.