ETV Bharat / bharat

ബിജെപി പറയുന്നത് മെയ്‌ക്ക് ഇന്‍ ഇന്ത്യ എന്നാല്‍ വാങ്ങുന്നത് ചൈനയില്‍ നിന്നെന്ന് രാഹുല്‍ ഗാന്ധി - Rahul Gandhi

യുപിഎ സര്‍ക്കാരും എന്‍ഡിഎ സര്‍ക്കാരും ചൈനയില്‍ നിന്ന് ഇറക്കുമതി നടത്തിയ കണക്കുകളും കോണ്‍ഗ്രസ് നേതാവ് ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

രാഹുല്‍ ഗാന്ധി  ബിജെപി പറയുന്നത് മെയ്‌ക്ക് ഇന്‍ ഇന്ത്യ എന്നാല്‍ വാങ്ങുന്നത് ചൈനയില്‍ നിന്ന്  മെയ്‌ക്ക് ഇന്‍ ഇന്ത്യ  BJP says Make in India but buys from China  Rahul Gandhi  കോണ്‍ഗ്രസ്
ബിജെപി പറയുന്നത് മെയ്‌ക്ക് ഇന്‍ ഇന്ത്യ എന്നാല്‍ വാങ്ങുന്നത് ചൈനയില്‍ നിന്ന്; രാഹുല്‍ ഗാന്ധി
author img

By

Published : Jun 30, 2020, 1:42 PM IST

ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന പ്രചരണങ്ങള്‍ക്കിടെ മോദി സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. വസ്‌തുതകള്‍ നുണ പറയില്ല. ബിജെപി പറയുന്നത് മെയ്‌ക്ക് ഇന്‍ ഇന്ത്യ,എന്നാല്‍ ബിജെപി വാങ്ങുന്നത് ചൈനയില്‍ നിന്നെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. എന്‍ഡിഎ സര്‍ക്കാരിന്‍റെ കീഴില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുപിഎ സര്‍ക്കാരും എന്‍ഡിഎ സര്‍ക്കാരും ചൈനയില്‍ നിന്ന് ഇറക്കുമതി നടത്തിയ കണക്കുകളും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കിയിട്ടുണ്ട്.

2014 വരെ യുപിഎ സര്‍ക്കാര്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്‌തത് 12-13 ശതമാനമാണെങ്കില്‍ 2020ല്‍ എന്‍ഡിഎ ഭരണത്തിന്‍ കീഴില്‍ ഇറക്കുമതി വര്‍ധന 17-18 ശതമാനത്തോളമാണെന്ന് അദ്ദേഹം പുറത്തുവിട്ട ഗ്രാഫില്‍ സൂചിപ്പിക്കുന്നു. ലഡാക്കിലെ ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി പല തവണ വിമര്‍ശനമുയര്‍ത്തിയിരുന്നു. ചൈനയുടെ 40 സൈനികരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.