ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. രുദ്രാപൂര്‍ കോര്‍പ്പറേഷനിലെ ബദായ്‌പുര വാര്‍ഡ് കൗണ്‍സിലറായ പ്രകാശ് സിങ് ദാമിയാണ് തിങ്കളാഴ്‌ച വെടിയേറ്റു മരിച്ചത്. ഇന്ന് രാവിലെ പ്രകാശ് സിങിന്‍റെ വീട്ടിലെത്തിയ അക്രമി സംഘം അദ്ദേഹത്തെ പുറത്തേക്ക് വിളിച്ചു വരുത്തി വെടിവെക്കുകയായിരുന്നു. സംഭവത്തിന് ശേഷം അജ്ഞാത സംഘം കാറില്‍ രക്ഷപ്പെട്ടു. തലക്കും നെഞ്ചിലും പരിക്കേറ്റ പ്രകാശ് സിങ് ദാമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. കേസില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഉത്തരാഖണ്ഡില്‍ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ വെടിയേറ്റ് മരിച്ചു - ഉത്തരാഖണ്ഡ്
അജ്ഞാതരുടെ വെടിയേറ്റാണ് രുദ്രാപൂര്‍ കോര്‍പ്പറേഷനിലെ ബദായ്‌പുര വാര്‍ഡ് കൗണ്‍സിലറായ പ്രകാശ് സിങ് ദാമി മരിച്ചത്.
![ഉത്തരാഖണ്ഡില്‍ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ വെടിയേറ്റ് മരിച്ചു BJP councillor Uttrakhand Bhadaipura ward ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ വെടിയേറ്റ് മരിച്ചു ഉത്തരാഖണ്ഡ് ബിജെപി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9145694-111-9145694-1602496947843.jpg?imwidth=3840)