ബെംഗളൂരു: നഗരത്തിൽ വിവിധ കേസുകളിലായി 1200 കിലോഗ്രാം കഞ്ചാവ് ബെംഗളൂരു പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വി.വി കോളനി പ്രദേശത്ത് കഞ്ചാവ് വിൽപന നടത്തിയ ജ്ഞാനശേഖർ, മാടനായകനഹള്ളി പ്രദേശത്ത് നിന്ന് പിടിയിലായ സിദ്ധാനാഥ ലാവേറ്റ് എന്നിവർ നൽകിയ വിവരമനുസരിച്ച് നടത്തിയ തിരച്ചിലിൽ കൂടുതൽ പേർ പിടിയിലായി. പ്രതികൾക്കെതിരെ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ (എൻഡിപിഎസ്) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.