ജയ്‌പൂർ: ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ച എഎസ്‌ഐ അറസ്റ്റിലായി. അൽവാർ ജില്ലയിലെ കമ്പനി ജീവനക്കാരിയായ യുവതി പരാതി നൽകാൻ നീമ്രാണ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പരാതി രജിസ്റ്റർ ചെയ്‌തശേഷം എഎസ്‌ഐ സുരേന്ദ്ര സിംഗ് കമ്പനിയിൽ തിരികെ എത്തിക്കാമെന്ന് പറഞ്ഞ് യുവതിയെ വാഹനത്തിൽ കയറ്റി കൊണ്ടുപോയി. ശേഷം നീമ്രാണായിലെ ഒഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ചു. മെയ് 17ന് എഎസ്‌ഐക്കെതിരെ യുവതി പരാതി നൽകി. യുവതിയുടെ മൊഴിയെടുത്തശേഷം ചൊവ്വാഴ്‌ച സുരേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്‌തു. കമ്പനിയിൽ നിന്നും കൃത്യമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
രാജസ്ഥാനിൽ 23കാരിയെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ - അൽവാർ
അൽവാർ ജില്ലയിലാണ് സംഭവം നടന്നത്. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയതായിരുന്നു യുവതി.