ETV Bharat / bharat

ആന്ധ്ര സിപിഎം ചാനൽ ചന്ദ്രശേഖര റാവുവിന്‍റെ കുടുംബത്തിന് വിറ്റതിൽ പാർട്ടി അന്വേഷണം - സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്

പ്രജാശക്തിയുടെ അക്കൗണ്ടിലുള്ള 127.71 കോടി നിയമവിരുദ്ധ മാർഗങ്ങളിലൂടെ ലഭിച്ചതാണെന്ന ആരോപണമാണ് അന്വേഷണത്തിന് അടിസ്ഥാനം.

ആന്ധ്ര സിപിഎം ചാനൽ
author img

By

Published : Feb 10, 2019, 10:38 AM IST

127.71 കോടി രൂപയുടെ നിയമവിരുദ്ധ ഇടപാടെന്ന ആരോപണത്തിന്‍റെ പേരിൽ ആന്ധ്രാ സിപിഎമ്മിന്‍റെ പ്രജാശക്തി പ്രിന്‍റേഴ്സ് ആൻഡ് പബ്ലിഷേഴ്സിനെതിരെ പാർട്ടി കേന്ദ്രനേതൃത്വം അന്വേഷണം ആരംഭിച്ചു. കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 10 ടിവി എന്ന തെലുങ്ക് ടിവി ചാനൽ, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്‍റെ കുടുംബത്തിന് വിറ്റതിനെക്കുറിച്ചും അന്വേഷണം നടക്കുകയാണെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.

പ്രജാശക്തി ഉൾപ്പെടെ രാജ്യത്തെ 18 കമ്പനികൾക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടത്തുന്നുണ്ടെന്നും കേന്ദ്ര നിയമ – കോർപറേറ്റ്കാര്യ സഹമന്ത്രി പി.പി. ചൗധരി ലോക്സഭയെ അറിയിച്ചിരുന്നു. 2016 ലെ നോട്ട് നിരോധനത്തിന് പിന്നാലെയാണ് അക്കൗണ്ടിലേക്ക് വലിയ തോതിൽ പണം വന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

പൊളിറ്റ്ബ്യൂറോ അംഗം ബി.വി. രാഘവുലു ഉൾപ്പെടെ ഏതാനും നേതാക്കൾക്കെതിരെ ടിവി ചാനലിന്‍റെ വിൽപനയുമായി ബന്ധപ്പെട്ട് പാർട്ടി കേന്ദ്ര നേതൃത്വത്തിന് കഴിഞ്ഞ മാർച്ചിൽ പരാതി ലഭിച്ചിരുന്നു. അന്വേഷണത്തിന് കേന്ദ്ര നേതൃത്വം തയാറായില്ലെന്നാരോപിച്ചു പാർട്ടിയിൽ നിന്ന് പരാതിയുണ്ടായി. ഇതും കേന്ദ്രസർക്കാരിന്‍റെ നടപടിയും കണക്കിലെടുത്താണ് അന്വേഷണം വേണമെന്ന് പൊളിറ്റ് ബ്യൂറോ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. പാർട്ടി അതിന്‍റേതായ നടപടിക്രമങ്ങളിലൂടെയാണ് അന്വേഷണം നടത്തുന്നതെന്ന് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.

Intro:Body:

ആന്ധ്ര സിപിഎം ചാനൽ ചന്ദ്രശേഖര റാവുവിന്റെ കുടുംബത്തിന് വിറ്റു; പാർട്ടി അന്വേഷണം തുടങ്ങി

ന്യൂഡൽഹി∙ 127.71 കോടി രൂപയുടെ നിയമവിരുദ്ധ ഇടപാടെന്ന ആരോപണത്തിന്റെ പേരിൽ ആന്ധ്രാ സിപിഎമ്മിന്റെ പ്രജാശക്തി പ്രിന്റേഴ്സ് ആൻഡ് പബ്ലിഷേഴ്സിനെതിരെ പാർട്ടി കേന്ദ്രനേതൃത്വം അന്വേഷണം തുടങ്ങി. കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 10 ടിവി എന്ന തെലുങ്ക് ടിവി ചാനൽ, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ കുടുംബത്തിനു വിറ്റതിനെക്കുറിച്ചും അന്വേഷണം നടക്കുകയാണെന്നു പാർട്ടി നേതൃത്വം വ്യക്തമാക്കി. 

ഈ കമ്പനിയുടേതാണു പ്രജാശക്തി ദിനപത്രവും.

പ്രജാശക്തി ഉൾപ്പെടെ രാജ്യത്തെ 18 കമ്പനികൾക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടത്തുന്നുണ്ടെന്നു കേന്ദ്ര നിയമ – കോർപറേറ്റ്കാര്യ സഹമന്ത്രി പി.പി. ചൗധരി കഴിഞ്ഞ 4നു ലോക്സഭയെ അറിയിച്ചിരുന്നു.

പ്രജാശക്തിയുടെ അക്കൗണ്ടിലുള്ള 127.71 കോടി നിയമവിരുദ്ധ മാർഗങ്ങളിലൂടെ ലഭിച്ചതാണെന്ന ആരോപണമാണ് അന്വേഷണത്തിന് അടിസ്ഥാനം. 2016 ലെ നോട്ട് നിരോധനത്തിനു പിന്നാലെയാണ് അക്കൗണ്ടിലേക്കു വലിയ തോതിൽ പണം വന്നതെന്നാണു പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

പൊളിറ്റ്ബ്യൂറോ അംഗം ബി.വി. രാഘവുലു ഉൾപ്പെടെ ഏതാനും നേതാക്കൾക്കെതിരെ ടിവി ചാനലിന്റെ വിൽപനയുമായി ബന്ധപ്പെട്ടു പാർട്ടി കേന്ദ്ര നേതൃത്വത്തിനു കഴിഞ്ഞ മാർച്ചിൽതന്നെ പരാതി ലഭിച്ചിരുന്നു. അന്വേഷണത്തിനു കേന്ദ്ര നേതൃത്വം തയാറായില്ലെന്നാരോപിച്ചു പാർട്ടിയിൽനിന്നുതന്നെ വീണ്ടും പരാതിയുണ്ടായി.

ഇതും കേന്ദ്രസർക്കാരിന്റെ നടപടിയും കണക്കിലെടുത്താണ് അന്വേഷണം വേണമെന്നു പൊളിറ്റ് ബ്യൂറോ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. പാർട്ടി അതിന്റേതായ നടപടിക്രമങ്ങളിലൂടെയാണ് അന്വേഷണം നടത്തുന്നതെന്നു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.