ETV Bharat / bharat

ഭരണഘടനയുടെ ആദ്യ പ്രതി ഡെറാഡൂണില്‍ - india]

ഭരണഘടന അംഗീകരിച്ച് സ്വതന്ത്ര റിപ്പബ്ലിക്കായി ഇന്ത്യ മാറിയിട്ട് ഇന്നേക്ക് 71 വര്‍ഷം. ഇന്ത്യൻ ഭരണഘടനയ്ക്ക് ഈ റിപ്പബ്ലിക് ദിനത്തിൽ 70 വയസ് തികയുമ്പോൾ, ഭരണഘടനയുടെ ചരിത്രത്തെക്കുറിച്ചും നമ്മുടെ ഭരണഘടനയുടെ ആദ്യ പകർപ്പുകൾ അച്ചടിച്ച ഡെറാഡൂൺ ആസ്ഥാനമായുള്ള സർവേ ഓഫ് ഇന്ത്യയെ കുറിച്ചും ഇടിവി റിപ്പോർട്ട് ചെയ്യുന്നു.

constitution  Republic Day  ode to the machines  THE PEOPLE OF INDIA  Government of India Act  Col Rakesh Singh  Survey of India, Dehradun  Constituent Assembly  ഭരണഘടനയുടെ ആദ്യ പകര്‍പ്പുകളുടെ ചരിത്രം  An ode to the machines that printed first copies of our constitution  ഭരണഘടന  ആദ്യ പകര്‍പ്പ്  പ്രിന്‍റിംഗ് പ്രസ്  india]  press
ഭരണഘടനയുടെ ആദ്യ പകര്‍പ്പുകളുടെ ചരിത്രം
author img

By

Published : Jan 26, 2020, 8:38 AM IST

''നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരൻമാർക്കും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്‌ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്‍റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്‌ചയം ചെയ്‌തുകൊണ്ട്‌ നമ്മുടെ ഭരണഘടനാസഭയിൽവച്ച്‌ 1949 നവംബറിന്‍റെ ഈ ഇരുപത്തിയാറാം ദിവസം ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.''.

ഭരണഘടനയുടെ ആദ്യ പകര്‍പ്പുകളുടെ ചരിത്രം

നമ്മുടെ ഭരണഘടനയുടെ ആമുഖത്തിലെ വാചകങ്ങളാണിവ. 1950 ജനുവരി 26ന് ഭരണഘടന നിലവില്‍ വന്നു. പക്ഷേ നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? എന്നാണ് ആദ്യമായി ഇതെല്ലാം എഴുതിയതെന്ന്..? അതിന്‍റെ പിന്നിലെ ചരിത്രമെന്താണെന്ന്.. ?
ഭരണഘടനയുടെ ചരിത്രത്തെ കുറിച്ചും അതിന് പിന്നിലെ വസ്തുതകളെ കുറിച്ചും ഇടിവി ഭാരത് അന്വേഷിക്കുന്നു..

ഇന്ത്യൻ ഭരണഘടനയുടെ ആദ്യ പതിപ്പ് ഒരു കലാസൃഷ്ടിയാണ്. സ്വാതന്ത്ര്യാനന്തരം, ഭീംറാവു റാംജി അംബേദ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ സ്ഥാപക രേഖയായ ഇന്ത്യൻ ഭരണഘടന തയ്യാറാക്കാൻ ചുമതല ലഭിച്ചിരുന്നത്.
ലോകത്തിലെ ഏറ്റവും നീളം കൂടിയ, എഴുതപ്പെട്ട ഭരണഘടന 1949 നവംബർ 26 ന് ഭരണഘടനാ അസംബ്ലി അംഗീകരിച്ചു. ഇതിനുശേഷം, ഇത് അച്ചടിക്കാനുള്ള ഉത്തരവാദിത്തം ഡെറാഡൂണിലെ സർവേ ഓഫ് ഇന്ത്യയ്‌ക്കായിരുന്നു. ഡെറാഡൂണിലാണ് ഭരണഘടനയുടെ ആദ്യ ആയിരം പകർപ്പുകൾ അച്ചടിച്ചത്. ആദ്യമായി അച്ചടിച്ച ഭരണഘടനയുടെ പകർപ്പ് ഇപ്പോഴും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

ചരിത്രം

1947 ഓഗസ്റ്റ് 15 ന് സ്വതന്ത്രമായെങ്കിലും സ്വയം ഭരിക്കാൻ ഉള്ള പ്രാപ്തി ഈ രാജ്യത്തിനുണ്ടായിരുന്നില്ല. ഇന്ത്യയെ റിപ്പബ്ലിക്കാക്കി മാറ്റുന്നതിനും നിയമങ്ങൾ രൂപപ്പെടുത്തുന്നതിനുമായി, ഭരണഘടനാ അസംബ്ലി 1949 നവംബർ 26 ന് പുതുതായി തയ്യാറാക്കിയ ഭരണഘടനയുടെ കരട് അംഗീകരിച്ചു, 1950 ജനുവരി 26 ന് അത് പ്രാബല്യത്തില്‍ വന്നു.

ഭരണഘടന പ്രാബല്യത്തില്‍ വന്നതോടെ അടുത്ത ചുമതല കൂടുതല്‍ പകര്‍പ്പുകള്‍ അച്ചടിക്കുക എന്നതായിരുന്നു. ഈ ചുമതല ഡെറാഡൂണിലെ സർവേ ഓഫ് ഇന്ത്യയെയാണ് ഏൽപ്പിച്ചത്. ഹതിബർക്കല പ്രദേശത്ത് സ്ഥിതിചെയ്യുന്ന സർവേ ഓഫ് ഇന്ത്യയുടെ നോർത്തേൺ പ്രിന്‍റിങ് ഗ്രൂപ്പ് ഓഫീസിലാണ് ലിത്തോഗ്രാഫ് പ്രിന്‍റിംഗ് ഉപയോഗിച്ച് ഭരണഘടനയുടെ 1,000 പകർപ്പുകൾ അച്ചടിച്ചതെന്ന് സർവേ ഓഫ് ഇന്ത്യ ഡയറക്ടർ കേണൽ രാകേഷ് സിംഗ് ഇടിവി ഭാരതിനോട് പറഞ്ഞു.

ആദ്യ പകര്‍പ്പുകളെല്ലാം കൈയ്യെഴുത്തുപ്രതികളായിരുന്നു. അതിനാല്‍ ഭരണഘടനയുടെ ഇംഗ്ലീഷ് പകര്‍പ്പ് കാലിഗ്രാഫർ പ്രേം ബിഹാരി നരേൻ റൈസാഡയും (സക്സേന) വസന്ത് കൃഷ്ണ വൈദ്യ ഹിന്ദിയിലും എഴുതി. കൈയ്യഴുത്ത് പകർപ്പുകളില്‍ ചിത്രങ്ങൾ ആലേഖനം ചെയ്യാൻ പറ്റുന്ന തരത്തിലേക്ക് മാറ്റിയത് നന്ദലാൽ ബോസ്, ബിയോഹർ രാമനോഹർ സിൻഹ, ശാന്തിനികേതനിലെ മറ്റ് കലാകാരന്മാർ എന്നിവര്‍ ചേര്‍ന്നാണ്. നിലവില്‍ ഭരണഘടനയുടെ കൈയ്യെഴുത്തുപ്രതി ഡല്‍ഹി നാഷണല്‍ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഭരണഘടനയുടെ ആദ്യ പകർപ്പ് അച്ചടിക്കാൻ ഉപയോഗിച്ച യന്ത്രങ്ങൾ ഇപ്പോഴും സർവേ ഓഫ് ഇന്ത്യയുടെ പക്കലുണ്ട്. ഈ മെഷീനുകൾ ഇന്നത്തെ ലോകത്ത് കാലഹരണപ്പെട്ടതാണെങ്കിലും മഹത്തായ ഈ രാജ്യത്തിന്‍റെ പൈതൃകത്തിന്‍റെ ഭാഗമാണ്.
ഡെറാഡൂണിലെ സർവേ ഓഫ് ഇന്ത്യയുടെ ഓഫീസിൽ രണ്ട് മെഷീനുകളും ഭരണഘടനയുടെ ആദ്യത്തെ അച്ചടിച്ച പകർപ്പും സൂക്ഷിച്ചിരിക്കുന്നു. ഭരണഘടനയുടെ ആദ്യ പകർപ്പ് ഫംഗസ്, നനവ് എന്നിവ മൂലം നശിക്കാതിരിക്കാൻ അതീവ ജാഗ്രതയോടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും രാകേഷ് സിങ് പറയുന്നു.

Intro:summary-देश इस साल अपना 71वां गणतंत्र दिवस मना रहा है...ये दिन भारत का संविधान लागू होने की खुशी से जुड़ा है..लेकिन क्या आप जानते हैं कि उत्तराखंड की राजधानी देहरादून में संविधान से जुड़ा एक ऐसा बड़ा इतिहास मौजूद है..जिसे भारत सरकार के सर्वे ऑफ इंडिया ने संजोकर रखा है...दरअसल देहरादून के सर्वे ऑफ इंडिया में भारत के संविधान की वह पहली कॉपी मौजूद है.. जो सर्वे ऑफ इंडिया की प्रिंटिंग मशीन में ही छापी गई थी... गणतंत्र दिवस पर संविधान की पहली प्रति से जुड़ी ईटीवी भारत संवाददाता नवीन उनियाल की स्पेशल रिपोर्ट....

Body:आजादी मिलने के बाद देश के संविधान का लिखित पुलिंदा तैयार करने के लिए डॉ भीमराव अंबेडकर की अध्यक्षता में प्रारूप समिति ने इसका मसौदा तैयार किया.. दुनिया का सबसे बड़ा लिखित संविधान 26 नवंबर 1949 को संविधान सभा ने स्वीकार भी कर लिया... इसके बाद इस ऐतिहासिक संविधान की प्रति को छापने की जिम्मेदारी सर्वे ऑफ इंडिया को दी गई...जहां संविधान की पहली 1 हज़ार प्रतियां छापी गईं... भारत के संविधान की छापी गई वहीं पहली कॉपी आज भी सर्वे ऑफ इंडिया में मौजूद है।  हम सभी जानते हैं की 15 अगस्त 1947 को हमें आज़ादी मिली। लेकिन देश को चलाने के लिए हमारे पास कोई संविधान नहीं था। स्वतंत्र गणराज्य बनाने और देश के लिए क़ानून बनाने के लिए 26 नवम्बर 1959 को भारतीय संविधान सभा द्धारा संविधान को अपनाया गया और 26 जनवरी 1950 को इसे लागू कर दिया गया। अब बारी थी संविधान को छापने की जिसके लिए उस समय सर्वे ऑफ इंडिया देहरादून को चुना गया। खास बात ये है कि संविधान की पहली कॉपी को हाथ से लिखा गया था और प्रेम बिहारी नारायण रायजादा ने इसे हाथ से लिखा था....और कागज के चारों तरफ डिजाइन भी किया था...

BYTE- COLONEL  RAKESH SINGH, DIRECTOR SURVEY OF INDIA ON FIRST PRINTING

वो मशीने आज भी सर्वे ऑफ इंडिया में हैं जिन मशीनों से सबसे पहले संविधान को प्रिंट किया गया था। ये मशीने आधुनिक युग में आज बूढ़ी हो गई हैं लेकिन ये धरोहर हैं हमारे देश की। देहरादून के सर्वे ऑफ इंडिया में सबसे पहले प्रिंट करने वाली मशीनों के साथ ही संविधान की वो प्रति भी मौजूद है जिसे सबसे पहले छापा गया था। जिसको सर्वे ऑफ इंडिया ने संजो कर रखा है।  एन.पी.जी. (नॉर्थ प्रिंटिंग ग्रुप) औऱ निदेशक मानचित्र, अभिलेख एंव प्रसारण केंद्र कर्नल राकेश सिंह का कहना है की हमारे संविधान की ये पहली प्रिंट की गई कॉपी हमारे पास है जिसे हम बहुत संजो कर रखते हैं ताकि ये सीलन और किसी भी वजह से खराब ना हो। यही नही कर्नल राकेश सिंह कहते हैं कि उन्हें इस बात का गर्व है कि देश के संविधान की पहली कॉपी सर्वे ऑफ इंडिया में छपी और आज भी संस्थान इसके रखरखाव को कर रहा है...

BYTE- COLONEL  RAKESH SINGH, DIRECTOR SURVEY OF INDIA ON SAMVIDHAN

Conclusion:फाइनल वीओ- सर्वे ऑफ़ इंडिया देहरादून का भारत के संविधान को प्रकाशित करने में अहम् योगदान है यादों के तौर पर संविधान की पहली प्रिंटिंग की गई प्रति आज भी सर्वे ऑफ़ इंडिया में रखी गई है और हाथ से लिखी गई मूल प्रति दिल्ली के नेशनल म्यूजियम में मौजूद है। 

नवीन उनियाल etv bharat
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.