ETV Bharat / bharat

പൊലീസ് ഏറ്റുമുട്ടലുകളില്‍ സ്വതന്ത്ര അന്വേഷണം അനിവാര്യം - AN INDEPENDENT PROBE IS NECESSARY ON ENCOUNTERS

2014 സെപ്റ്റംമ്പര്‍ 23ന് പുറപ്പെടുവിച്ച വിശദമായ ഉത്തരവില്‍ നിയമവ്യവസ്ഥ ലംഘിച്ചുകൊണ്ടുള്ള പൊലീസിന്‍റെ കൊലകളെ സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്

AN INDEPENDENT PROBE IS NECESSARY ON ENCOUNTERS  പൊലീസ് ഏറ്റുമുട്ടലുകൾ സംബന്ധിച്ച് ഒരു സ്വതന്ത്ര അന്വേഷണം അനിവാര്യം
പൊലീസ് ഏറ്റുമുട്ടലുകൾ സംബന്ധിച്ച് ഒരു സ്വതന്ത്ര അന്വേഷണം അനിവാര്യം
author img

By

Published : Dec 14, 2019, 7:11 PM IST

ഹൈദരാബാദ്: ഇന്ന് രാജ്യത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും നീതി നിർവഹണത്തെ കുറിച്ചുള്ള ചർച്ചകളാണ് മുന്നിട്ടു നിൽക്കുന്നത്. ഒരു ഭാഗത്ത്, ദിശയുടെ കൊലയാളികളെ പൊലീസ് വെടിവെച്ചുകൊന്നതില്‍ ജനം ആഹ്ലാദിക്കുകയാണ്. മറ്റൊരു ഭാഗത്താകട്ടെ, പൊലീസിന്‍റെ നടപടി ശരിയായ നീതി നിര്‍വഹണമല്ലെന്ന വിമര്‍ശനം ഉയരുന്നു. ഹൈദരാബാദ് പൊലീസിന്‍റെ നടപടിയുടെ പശ്ചാത്തലത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനും(എന്‍എച്ച്‍ആര്‍സി) സുപ്രീം കോടതിയും നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം.

എന്‍എച്ച്‍ആര്‍സി മാര്‍ഗനിര്‍ദേശങ്ങള്‍:

പൊലീസിന്‍റെ വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് പൗരന്മാരില്‍നിന്നും ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ 1997 മാര്‍ച്ചില്‍ എന്‍എച്ച്‍ആര്‍സി മുന്‍ ചെയര്‍മാന്‍ ജസ്റ്റിസ് വെങ്കടാചലയ്യ എല്ലാ സംസ്ഥാന മുഖമന്ത്രിമാര്‍ക്കും ഒരു കത്തയച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ആര്‍ക്കെങ്കിലും മരണം സംഭവിച്ചാല്‍ പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങളായിരുന്നു ആ കത്തിന്‍റെ ഉള്ളടക്കം. പിന്നീട് എന്‍എച്ച്‍ആര്‍സി ഇതുസംബന്ധിച്ച വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കുകയും അത് പാലിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തു. അവ താഴെ കൊടുക്കുന്നു.

  • പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ആരെങ്കിലും മരണപ്പെട്ടതായുള്ള വിവരം ലഭിച്ചാല്‍ ഒരു പൊലീസ് ഓഫീസര്‍ ആ വിവരം ബന്ധപ്പെട്ട രജിസ്റ്ററില്‍ രേഖപ്പെടുത്തണം.
  • മരണത്തിനുകാരണമായ സാഹചര്യത്തേയും അതിന് ഉത്തരവാദികളായവരേയും കുറിച്ച് അന്വേഷിക്കാനായി സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം.
  • ഉത്തരവാദിയായ പൊലീസ് ഓഫീസര്‍ ഏറ്റുമുട്ടല്‍ സംഘം ഉള്‍പ്പെടുന്ന അതേ പൊലീസ് സ്റ്റേഷനിലാണ് ജോലിചെയ്യുന്നതെങ്കില്‍ അന്വേഷണ ചുമതല സിഐഡി പോലുള്ള ഒരു സ്വാതന്ത്ര ഏജന്‍സിക്ക് കൈമാറണം.
  • പൊലീസിനെതിരെ ക്രിമിനല്‍കുറ്റം ആരോപിച്ച് കൊണ്ട് വ്യക്തമായ പരാതി ഉയര്‍ന്നുവന്നാല്‍ ഉടനടി അനുയോജ്യമായ ഐപിസി വകുപ്പനുസരിച്ച് എഫ്‍ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
  • പൊലീസ് നടപടികള്‍ക്കിടയില്‍ സംഭവിക്കുന്ന എല്ലാ മരണങ്ങളെ സംബന്ധിച്ചും കഴിവതും മൂന്നുമാസത്തിനുള്ളില്‍ത്തന്നെ മജിസ്ട്രേറ്റ് തലത്തിലുള്ള അന്വേഷണം നടത്തണം.
  • പൊലീസ് നടപടി കാരണം സംഭവിക്കുന്ന എല്ലാ മരണങ്ങളും 48 മണിക്കൂറിനുള്ളില്‍ എന്‍എച്ച്‍ആര്‍സിക്ക് റിപ്പോര്‍ട്ട് ചെയ്യണം.
  • പോസ്റ്റ്‌മോര്‍ടം റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, മജിസ്ട്രേറ്റ് തല അന്വേഷണ റിപ്പോര്‍ട്ട് എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ച ഒരു രണ്ടാം റിപ്പോര്‍ട്ട് മൂനുമാസത്തിനുള്ളില്‍ കമ്മിഷന് നല്‍കണം

സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍:

2014 സെപ്റ്റംമ്പര്‍ 23ന് പുറപ്പെടുവിച്ച ഒരു വിശദമായ ഉത്തരവില്‍ നിയമവ്യവസ്ഥ ലംഘിച്ചുകൊണ്ടുള്ള പൊലീസിന്‍റെ കൊലകളെ സംബന്ധിച്ച് താഴെകൊടുത്ത വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്

  • ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളേയോ നടപടികളേയോ കുറിച്ച് പൊലീസിന് വിവരം ലഭിച്ചാല്‍ ഏതെങ്കിലും രൂപത്തിൽ ആ വിവരം രേഖപ്പെടുത്തണം (കഴിവതും ഏതെങ്കിലും ഇലക്ട്രോണിക് രൂപത്തിലുള്ള കേസ് ഡയറിയില്‍).
  • പൊലീസ് ഏറ്റുമുട്ടലിലാണ് മരണം സംഭവിച്ചതെങ്കില്‍ ഉടനടി അതിന്‍റെ എഫ്‍ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
  • രജിസ്റ്റര്‍ ചെയ്ത എഫ്‍ഐആര്‍, കേസ് ഡയറിയിലെ എന്‍ട്രി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, മറ്റ് വിവരങ്ങള്‍ എന്നിവ കഴിയുന്നത്ര വേഗം കോടതിയില്‍ സമര്‍പ്പിക്കണം.
  • ഏറ്റുമുട്ടലിന്‍റെ വിശദവിവരങ്ങള്‍ ദേശീയ അല്ലെങ്കില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സമര്‍പ്പിച്ചിരിക്കണം.
  • സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തെപറ്റി സംശയമുണ്ടെങ്കില്‍ മാത്രമേ എന്‍എച്ച്‍ആര്‍സിയുടെ ഇടപെടല്‍ ആവശ്യമുള്ളു.
  • പൊലീസ് ഏറ്റുമുട്ടലില്‍ മരണം സംഭവിച്ച എല്ലാ കേസുകളുടേയും ആറ് പ്രതിമാസ സ്റ്റേറ്റ്‌മെന്‍റുകള്‍ എന്‍എച്ച്‍ആര്‍സിക്ക് അയച്ചിരിക്കണം.
  • പൊലീസ് ഏറ്റുമുട്ടലില്‍ മരണം സംഭവിച്ച എല്ലാ കേസുകളിലും മജിസ്ട്രേറ്റ് തല അന്വേഷണം നടത്തിയിരിക്കുകയും അതിന്‍റെ റിപ്പോര്‍ട്ട് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് അയച്ചിരിക്കുകയും വേണം.
  • പൊലീസ് ഏറ്റുമുട്ടലില്‍ മരണം സംഭവിച്ചാല്‍ സിഐഡി അല്ലെങ്കില്‍ മറ്റൊരു പൊലീസ് സ്റ്റേഷനില്‍നിന്നുള്ള പൊലീസ് സംഘം അന്വേഷണം നടത്തണം.
  • പോസ്റ്റ്മോര്‍ട്ടം വീഡിയോഗ്രാഫ് ചെയ്യുകയും സുരക്ഷിതമായി അത് സൂക്ഷിക്കുകയും ചെയ്തിരിക്കണം.
  • ഒരു ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നതില്‍ ഒരു കാലതാമസവും പാടില്ല.
  • ഇത്തരം കൃത്യങ്ങളുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഭവം കഴിഞ്ഞ ഉടനെ സ്ഥാനക്കയറ്റമോ ധീരതയ്ക്കുള്ള തല്‍ക്ഷണ പാരിതോഷികങ്ങളോ നല്‍കരുത്. ബന്ധപ്പെട്ട പൊലീസ് ഓഫീസറുടെ ധീരത സംശയാതീതമായി തെളിയിക്കപ്പെട്ടശേഷമേ അത്തരം പാരിതോഷികങ്ങള്‍ നല്‍കാവൂ.

Intro:Body:

ഒരു സ്വതന്ത്ര അന്വേഷണം അനിവാര്യം

ഇപ്പോള്‍ സമൂഹത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും ചര്‍ച്ചാവിഷയം “നീതിയുടെ വെടിയുണ്ടകള്‍” ആണ്. ഒരു ഭാഗത്ത്, ദിശയുടെ കൊലയാളികളെ പൊലീസ് വെടിവെച്ചുകൊന്നതില്‍ ജനം ആഹ്ലാദിക്കുകയാണ്. മറ്റൊരു ഭാഗത്താകട്ടെ, പൊലീസിന്‍റെ നടപടി ശരിയായ നീതി നിര്‍വഹണമല്ലെന്ന വിമര്‍ശനം ഉയരുന്നു. ഹൈദരാബാദ് പൊലീസിന്‍റെ നടപടിയുടെ പശ്ചാത്തലത്തില്‍ ദേസീയ മനുഷ്യാവകാശ കമ്മീഷനും(എന്‍എച്ച്‍ആര്‍സി) സുപ്രീം കോടതിയും നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം.  

എന്‍എച്ച്‍ആര്‍സി മാര്‍ഗനിര്‍ദ്ദേശങ്ങള്‍: പൊലീസിന്‍റെ വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് പൗരന്മാരില്‍നിന്നും ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ 1997 മാര്‍ച്ചില്‍ എന്‍എച്ച്‍ആര്‍സി മുന്‍ ചെയര്‍മാന്‍ ജസ്റ്റിസ് വെങ്കടാചചലയ്യ എല്ലാ സംസ്ഥാന മുഖമന്ത്രിമാര്‍ക്കും ഒരു കത്തയച്ചു. പൊലീസുമായുള്ല ഏറ്റുമുട്ടലില്‍ ആര്‍ക്കെങ്കിലും മരണം സംഭവിച്ചാല്‍ പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചുള്ല നിര്‍ദ്ദേശങ്ങളായിരുന്നു ആ കത്തിലെ പ്രതിപാദ്യം. പിന്നീട് എന്‍എച്ച്‍ആര്‍സി ഇതുസംബന്ധിച്ച വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കുകയും അത് പാലിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തു.ആ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ താഴെകൊടുക്കുന്നു:

·പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ആരെങ്കിലും മരണപ്പെട്ടതായുള്ള വിവരം ലഭിച്ചാല്‍ ഒരു പൊലീസ് ഓഫീസര്‍ ആ വിവരം ബന്ധപ്പെട്ട റജിസ്റ്ററില്‍ രേഖപ്പെടുത്തണം.

·മരണത്തിനുകാരണമായ സാഹചര്യത്തേയും അതിന് ഉത്തരവാദികളായവരേയും കുറിച്ച് അന്വേഷിക്കാനായി സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം.

·ആ പൊലീസ് ഓഫീസര്‍ ഏറ്റുമുട്ടല്‍ സഘം ഉള്‍പ്പെടുന്ന അതേ പൊലീസ് സ്റ്റേഷനിലാണ് ജോലിചെയ്യുന്നതെങ്കില്‍ അന്വേഷണ ചുമതല സിഐഡി പോലുള്ള ഒരു സ്വാതന്ത്ര ഏജന്‍സിക്ക് കൈമാറണം.

·പൊലീസിനെതിരെ ക്രിമിനല്‍കുറ്റം നടത്തിയതായുള്ള വ്യക്തമായ  പരാതി ഉയര്‍ന്നുവന്നാല്‍ ഉടനടി അനുയോജ്യമായ ഐപിസി വകുപ്പനുസരിച്ച് എഫ്‍ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം.

·പൊലീസ് നടപടികള്‍ക്കിടയില്‍ സംഭവിക്കുന്ന എല്ലാ മരണങ്ങളെ സംബന്ധിച്ചും കഴിവതും മൂന്നുമാസത്തിനുള്ളില്‍ത്തന്നെ മജിസ്ട്രേറ്റ് തലത്തിലുള്ള ഒരു അന്വേഷണം നടത്തിയിരിക്കണം.

·പൊലീസ് നടപടി കാരണം സംഭവിക്കുന്ന എല്ലാ മരണങ്ങളും  48 മണിക്കൂറിനുള്ളില്‍ എന്‍എച്ച്‍ആര്‍സിക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കണം.

·പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, മജിസ്ട്രേറ്റ് തല അന്വേഷണ റിപ്പോര്‍ട്ട് എന്നിവയെല്ലാം ഉല്‍ക്കൊള്ളിച്ച ഒരു രണ്ടാം റിപ്പോര്‍ട്ട് മൂനുമാസത്തിനുള്ലില്‍ കമ്മീഷന് നല്‍കണം.

സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍: 2014 സപ്തമ്പര്‍ 23ന് പുറപ്പെടുവിച്ച ഒരു വിശദമായ ഉത്തരവില്‍ നിയമവ്യവസ്ഥ ലംഘിച്ചുകൊണ്ടുള്ള പൊലീസിന്‍റെ കൊലകളെ സംബന്ധിച്ച് താഴെകൊടുത്ത വ്യക്തമായ മാര്‍ഗനിര്‍ദ്ദെശങ്ങള്‍ നല്‍കിയിട്ടുണ്ട്:

·ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളേയോ നടപടികളേയോ കുറിച്ച് പിലീസിന് വിവരംലഭിച്ചാല്‍ ഏതെങ്കിലും രൂപത്തില്‍ആ വിവരം രേഖപ്പെടുത്തണം (കഴിവതും  ഏതെങ്കിലും ഇലക്ട്രോണിക് രൂപത്തിലുള്ള കേസ് ഡയറിയില്‍).

·പൊലീസ് ഏറ്റുമുട്ടലിലാണ് മരണം സംഭവിച്ചതെങ്കില്‍ ഉടനടി അതിന്‍റെ എഫ്‍ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം.

·റജിസ്റ്റര്‍ ചെയ്ത എഫ്‍ഐആര്‍, കേസ് ഡയറിയിലെ എന്‍ട്രി, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, മറ്റ് വിവരങ്ങള്‍ എന്നിവ കഴിയുന്നത്ര വേഗം കോടതിയില്‍ സമര്‍പ്പിക്കണം.

·ഏറ്റുമുട്ടലിന്‍റെ വിശദവിവരങ്ങള്‍ ദേശീയ അല്ലെങ്കില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ചിരിക്കണം.

·സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തെപറ്റി സംശയമുണ്ടെങ്കില്‍ മാത്രമേ എന്‍എച്ച്‍ആര്‍സിയുടെ ഇടപെടല്‍ ആവശ്യമുള്ളു.

·പൊലീസ് ഏറ്റുമുട്ടലില്‍ മരണം സംഭവിച്ച എല്ലാ കേസുകളുടേയും ആറ് പ്രതിമാസ സ്റ്റേറ്റ്മെന്‍റുകള്‍ എന്‍എച്ച്‍ആര്‍സിക്ക് അയച്ചിരിക്കണം.

·പൊലീസ് ഏറ്റുമുട്ടലില്‍ മരണം സംഭവിച്ച എല്ലാ കേസുകളിലും മജിസ്ട്രേറ്റ് തല അന്വേഷണം നടത്തിയിരിക്കുകയും അതിന്‍റെ റിപ്പോര്‍ട്ട് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് അയച്ചിരിക്കുകയും വേണം.

·പൊലീസ് ഏറ്റുമുട്ടലില്‍ മരണം സംഭവിച്ചാല്‍ സിഐഡി അല്ലെങ്കില്‍ മറ്റൊരു പൊലീസ് സ്റ്റേഷനില്‍നിന്നുള്ള പൊലീസ് സംഘം അന്വേഷണം നടത്തണം.

·പോസ്റ്റ്മോര്‍ട്ടം വീഡിയോഗ്രാഫ് ചെയ്യുകയും സുരക്ഷിതമായി അത് സൂക്ഷിക്കുകയും ചെയ്തിരിക്കണം.

·പൊലീസിന്‍റെ ഭാഗത്തുനിന്ന് ക്രികിനല്‍ പെരുമാറ്റം ഉണ്ടായാല്‍ ആവശ്യമായ നടപടി സ്വീകരിക്കണം.

·ഒരു ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നതില്‍ ഒരു കാലതാമസവും പാടില്ല.

·ഇത്തരം കൃത്യങ്ങളുമായി ബന്ധപ്പെട്ട  പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഭവം കഴിഞ്ഞ ഉടനെ സ്ഥാനക്കയറ്റമോ ധീരതയ്ക്കുള്ള തല്‍ക്ഷണ പാരിതോഷികങ്ങളോ നല്‍കരുത്. ബന്ധപ്പെട്ട പൊലീസ് ഓഫീസറുടെ ധീരത സംശയാതീതമായി തെളിയിക്കപ്പെട്ടശേഷമേ അത്തരം പാരിതോഷികങ്ങള്‍ നല്‍കാവൂ.  

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.