അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിൽ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് മെട്രിക്സ് ഹോള്‍ഡിങ്സ് ഡയറക്ടർ രാജീവ് സക്സേന. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് അപേക്ഷ നൽകിയത്.
അഗസ്റ്റ വെസ്റ്റലാൻഡ്ഹെലികോപ്ടര്‍ ഇടപാടിലെ കൂട്ടുപ്രതികളിലൊരാളായ രാജീവ് സക്സേനയെ കഴിഞ്ഞ മാസമാണ് ദുബായിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ഇന്ത്യയ്ക്ക് കൈമാറിയത്.കേസില്‍ പ്രതി ചേര്‍ത്തതോടെ സക്സേന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സക്സേനയെ യുഎഇ ഇന്ത്യക്ക് കൈമാറിയത്. വെസ്റ്റലാൻഡ്ഇടപാടിന്‍റെ മറവില്‍ പല വിദേശ കമ്പനികളും കണക്കില്‍പ്പെടാത്ത കള്ളപ്പണം വെളുപ്പിച്ചു എന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ കണ്ടെത്തല്‍.
അഗസ്റ്റ വെസ്‍റ്റ്‍ലാൻഡില്‍ നിന്നും 225 കോടി രൂപ അനധികൃതമായി കൈപ്പറ്റി വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നതാണ് കേസ്. പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിലാണ് അഗസ്റ്റ വെസ്‍റ്റലാൻഡുമായി ഇന്ത്യ 2010ല്‍ ഒപ്പിട്ടത്.