മുംബൈ: അമൃത്‌സറിൽ നിന്നുള്ള പശ്ചിം എക്‌സ്‌പ്രസ് ട്രെയിനിന്‍റെ എഞ്ചിൻ ടിപ്പർ ലോറിയിൽ ഇടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 12.30ന് സബർബൻ കണ്ടിവാലി സ്റ്റേഷനിൽ വച്ചാണ് നിർത്തിയിട്ടിരുന്ന ടിപ്പറിലേക്ക് ട്രെയിനിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. കണ്ടിവാലി സ്റ്റേഷനിലെ അഞ്ചാം റെയിൽ പാതയ്‌ക്ക് സമീപത്ത് ലോഡുമായി നിർത്തിയിട്ടിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ടിപ്പർ ലോറിക്കും റെയിൽവേ സ്റ്റേഷൻ ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ട്രെയിൻ ഗതാഗതം 45 മിനിറ്റോളം നിർത്തിവെച്ചിരുന്നതായും പശ്ചിമ റെയിൽവേ ഉദ്യോഗസ്ഥൻ അറിയിച്ചു.
മുംബൈ സെൻട്രൽ- അമൃത്‌സർ എക്‌സ്‌പ്രസ് ടിപ്പർ ലോറിയിലിടിച്ച് അപകടം - mumbai accident
കണ്ടിവാലി സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിലാണ് ട്രെയിനിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.