മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ പുതുതായി 71 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 276 ആയി ഉയര്‍ന്നു. പുതിയ കേസുകളിൽ ഭൂരിഭാഗവും മാലേഗാവ് പ്രദേശത്ത് നിന്നുള്ളവരാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥരും മൂന്ന് മാസം, അഞ്ച് വയസ്, 11 വയസ് എന്നിങ്ങനെ പ്രായമുള്ള മൂന്ന് കുട്ടികളും ഉൾപ്പെടുന്നു.
ആകെ 276 കേസുകളിൽ 253 എണ്ണവും മലേഗാവിൽ നിന്നാണ്. 10 എണ്ണം നാസിക്കിൽ നിന്നും 11 എണ്ണം മറ്റ് ജില്ലകളിൽ നിന്നും രണ്ട് രോഗികൾ ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരുമാണ്. 11 പേരാണ് ജില്ലയില്‍ രോഗം ഭേദമായി ആശുപത്രി വിട്ടത്. 12 കൊവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തതായും അധികൃതര്‍ അറിയിച്ചു.