പട്‌ന: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ബിഹാറിൽ തിരികെ എത്തിയ 10,385 അതിഥി തൊഴിലാളികളിൽ 560 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതിഥി തൊഴിലാളികളുടെ വിവരങ്ങൾ തുടർച്ചയായി ശേഖരിക്കുന്നുണ്ടെന്നും തിരികെ എത്തുന്നവരെ കർശനമായ ഇൻസ്റ്റിറ്റ്യൂഷ്‌ണൽ ക്വാറന്‍റൈനിൽ പ്രവേശിപ്പിക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഡൽഹിയിൽ നിന്ന് തിരികെ എത്തിയ 172 തൊഴിലാളികൾക്കും മഹാരാഷ്‌ട്രയിൽ നിന്നെത്തിയ 123, വെസ്റ്റ് ബംഗാളിൽ നിന്നെത്തിയ 26 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2746 പേരുടെ കൊവിഡ് പരിശോധനാഫലം ലഭിക്കാനുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ബിഹാറില്‍ 560 അതിഥി തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഡൽഹിയിൽ നിന്ന് തിരികെ എത്തിയ 172 തൊഴിലാളികൾക്കും മഹാരാഷ്‌ട്രയിൽ നിന്നെത്തിയ 123, വെസ്റ്റ് ബംഗാളിൽ നിന്നെത്തിയ 26 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്