ETV Bharat / bharat

ആന്ധ്രാപ്രദേശിൽ 52 പേര്‍ക്ക് കൂടി കൊവിഡ് - ആന്ധ്രാപ്രദേശ് കൊവിഡ് വാര്‍ത്തകള്‍

നിലവില്‍ 50 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

52 new corona positive cases registered in Andhrpradesh  Andhrpradesh covid news  covid india latest news  ആന്ധ്രാപ്രദേശ് കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍
ആന്ധ്രാപ്രദേശിൽ 52 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : May 18, 2020, 12:36 PM IST

അമരാവതി: ആന്ധ്രാപ്രദേശിൽ 52 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 2282 ആയി. ഇതില്‍ 1527 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. നിലവില്‍ 50 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടവരാണ് സംസ്ഥാനത്തെ വലിയ ശതമാനം കൊവിഡ് ബാധിതര്‍. നെല്ലൂർ, ഗുണ്ടൂർ, കർണൂൽ, ചിറ്റൂര്‍, കൃഷ്ണ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെയുള്ള കൊവിഡ് ചികിത്സാ ആശുപത്രികളിൽ 835 മെഡിക്കൽ സ്‌പെഷ്യലിസ്റ്റുകളെയും 550 ഡോക്ടർമാരെയും നിയമിക്കാനുള്ള ഒരുക്കത്തിലാണ് ആന്ധ്രാ സർക്കാർ. അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക ഷെല്‍ട്ടര്‍ ഹോമുകളും ആന്ധ്രയില്‍ തുറന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.