ന്യൂഡൽഹി: രാജ്യത്തെ മൊത്തം 14,378 കൊവിഡ് 19 കേസുകളിൽ 4,291 കേസുകൾ നിസാമുദീനിലെ തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ടവര്‍ക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തമിഴ്‌നാട്, ഡൽഹി, ഉത്തർപ്രദേശ്, തെലങ്കാന തുടങ്ങി 23 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഇത് ബാധിച്ചെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി അഗർവാൾ പറഞ്ഞു.
തമിഴ്‌നാട്ടിൽ 84 ശതമാനം കേസുകൾ, ഡൽഹിയിൽ 63 ശതമാനം, തെലങ്കാനയിൽ 79 ശതമാനം, യുപിയിൽ 59 ശതമാനം, ആന്ധ്രയിൽ 61 ശതമാനം കേസുകളും ഇതുമായി ബന്ധപ്പെട്ടതാണ്. കൂടാതെ അരുണാചൽ പ്രദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു കേസ്, അസമിൽ 35 കേസുകളിൽ 32 എണ്ണം, ആൻഡമാൻ നിക്കോബാറിലെ 12 കേസുകളിൽ 10 എണ്ണവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. രോഗം ദേദമായവരുടെ എണ്ണം 1,992 ആയപ്പോൾ ഇന്ത്യയുടെ മൊത്തത്തിലുള്ള ചികിത്സാ നിരക്ക് 13.85 ശതമാനമാണെന്ന് അദ്ദേഹം പറഞ്ഞു. 480 മരണങ്ങളും റിപ്പോർട്ട് ചെയ്തു.