ഗാന്ധിനഗർ: ഗുജറാത്തിൽ 396 പേർക്ക് കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 13,669 ആയി ഉയർന്നു. സംസ്ഥാനത്ത് 27 മരണങ്ങൾ പുതുതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതുവരെ 829 പേരാണ് കൊവിഡിന് കീഴടങ്ങിയത്. 289 രോഗികൾ വൈറസിൽ നിന്ന് സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. ഇതോടെ, ഗുജറാത്തിൽ രോഗമുക്തി നേടുന്നവരുടെ ആകെ എണ്ണം 6,169 ആയി. ശനിയാഴ്‌ച ജീവൻ നഷ്‌ടമായ 27 വൈറസ് ബാധിതരിൽ 17 പേർക്ക് മറ്റു രോഗങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 6,671 സജീവ കേസുകളുണ്ട്. ഇതുവരെ 1,78,068 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഗുജറാത്തിൽ 396 പേര്‍ക്ക് കൂടി കൊവിഡ് - corona gandhi nagar
ഗുജറാത്തിൽ 6,671 സജീവ കേസുകളുണ്ട്. ഇതുവരെ 829 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്
![ഗുജറാത്തിൽ 396 പേര്‍ക്ക് കൂടി കൊവിഡ് 396 new coronavirus cases in Gujarat 27 deaths ഗുജറാത്ത് കൊവിഡ് കേസുകൾ കൊറോണ ഗാന്ധിനഗർ covid 19 latest news corona gandhi nagar corona death india](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7322830-873-7322830-1590256367234.jpg?imwidth=3840)