പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ഞായറാഴ്ച 384 പുതിയ കൊവിഡ് കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,732 ആയി ഉയർന്നു. ആകെ കൊവിഡ് കേസുകളിൽ 3,179 സജീവ കേസുകളും 4,443 രോഗമുക്തിയും 110 കൊവിഡ് മരണങ്ങളും ഉൾപ്പെടുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 63,489 പുതിയ കൊവിഡ് കേസുകളും 944 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 944 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 49,980 ആയി. രാജ്യത്ത് ആകെ 25,89,682 കൊവിഡ് കേസുകളുകളാണ് ഉള്ളത്. ആകെ കേസുകളിൽ 6,77,444 സജീവ കേസുകളും 18,62,258 രോഗമുക്തിയും ഉൾപ്പെടുന്നു.