ജയ്‌പൂർ : രാജസ്ഥാനിൽ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി ഉയർന്നു. അഡീഷണൽ ചീഫ് സെക്രട്ടറി രോഹിത് കുമാർ സിങ് ആണ് വിവരം അറിയിച്ചത്. ഭിൽവാര, ജുഞ്ജുനു, ജോധ്പൂർ എന്നീ സ്ഥലങ്ങളിൽ നിന്നുമുള്ള മൂന്ന് പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച 28 പേരിൽ മൂന്ന് പേർക്ക് അസുഖം ഭേദമായിട്ടുണ്ട്. ജുഞ്ജുനു പ്രദേശത്ത് ശേഖരിച്ച 50 സാമ്പിളുകളിൽ നാല് പേരുടെ സാമ്പിളുകൾ പോസിറ്റീവാണ്. അതുപോലെ തന്നെ ഭിൽവാര പ്രദേശത്ത് ശേഖരിച്ച 69 സാമ്പിളുകളിൽ 13 എണ്ണവും പോസിറ്റീവാണ്. കൊവിഡ് 19 പശ്ചാത്തലത്തിൽ മാർച്ച് 31 വരെ സംസ്ഥാനം പൂർണ്ണമായി ലോക്‌ഡൗൺ ചെയ്യാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉത്തരവിട്ടിട്ടുണ്ട്.
കൊവിഡ് 19; രാജസ്ഥാനിൽ രോഗബാധിതർ 28 - കൊവിഡ് 19 സ്ഥിതീകരിച്ചവരുടെ എണ്ണം
ഭിൽവാര, ജുഞ്ജുനു, ജോധ്പൂർ എന്നീ സ്ഥലങ്ങളിൽ നിന്നുമുള്ള മൂന്ന് പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്