ETV Bharat / bharat

1,680 മേഘാലയ നിവാസികൾ മടങ്ങിയെത്തിയതായി ഉപമുഖ്യമന്ത്രി

മടങ്ങിയെത്തിയ എല്ലാവരെയും 21 ദിവസത്തേക്ക് ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചതായും ഞായറാഴ്ചയോടെ 1,400 മേഘാലയ നിവാസികൾ കൂടി എത്തുമെന്നും ടിൻസോംഗ് പറഞ്ഞു.

Meghalaya migrants  Prestone Tynsong  Conrad Sangma  COVID-19 outbreak  Coroanvirus outbreak  COVID-19 pandemic  Coronavirus infection
മേഘാലയ നിവാസികൾ സംസ്ഥാനത്തേക്ക് മടങ്ങിയെത്തി
author img

By

Published : May 8, 2020, 8:26 AM IST

ഷില്ലോംഗ്: ലോക്ക് ഡൗൺ കാരണം രാജ്യത്തിന്‍റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 1,680 മേഘാലയ നിവാസികൾ സംസ്ഥാനത്തേക്ക് മടങ്ങിയതായി ഉപമുഖ്യമന്ത്രി പ്രെസ്റ്റോൺ ടിൻസോംഗ് അറിയിച്ചു. തിരിച്ചെത്തിയവരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും ആർക്കും കൊവിഡ് ലക്ഷണങ്ങൾ ഇല്ലെന്നും എല്ലാവരെയും 21 ദിവസത്തേക്ക് ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചതായും ഉപമുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാറിന്‍റെ പോർട്ടലിലോ അല്ലെങ്കിൽ ഹെൽപ്പ് ലൈൻ നമ്പറുകളിലോ രജിസ്റ്റർ ചെയ്ത 3,000 മേഘാലയക്കാരിൽ ഉൾപ്പെട്ടവരാണ് മടങ്ങിയെത്തിയത്. ഞായറാഴ്ചയോടെ 1,400 മേഘാലയ നിവാസികൾ കൂടി എത്തുമെന്നും ടിൻസോംഗ് പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് -19 സ്ഥിരീകരിച്ച 12 പേരിൽ 10 രോഗികളും സുഖം പ്രാപിക്കുകയും, ഒരാൾ മരിക്കുകയും ചെയ്തു. അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പുറത്ത് കുടുങ്ങിയ മേഘാലയ നിവാസികളെ തിരിച്ചുകൊണ്ടുവരാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്‍റെ സഹായം തേടിയിട്ടുണ്ട്. കേന്ദ്രസർക്കാരുമായി സംസ്ഥാന സർക്കാർ ഈ വിഷയം ചർച്ച ചെയ്തു. ആഭ്യന്ത്രര, ഗതാഗത, റെയിൽ‌വേ, മന്ത്രിമാർ എന്നിവരുമായി കേന്ദ്രമന്ത്രി കോൺറാഡ് സാങ്മ ബന്ധപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം വിശദമായി ചർച്ച ചെയ്തതെന്നും ടിൻസോംഗ് പറഞ്ഞു.

മേഘാലയയിൽ നിന്നുള്ള 8,000 ത്തിലധികം ആളുകൾ വടക്കുകിഴക്ക് സംസ്ഥാനങ്ങൾക്ക് പുറത്ത് കുടുങ്ങിക്കിടക്കുകയാണെന്നും ടൈൻസോംഗ് പറഞ്ഞു. ഇവരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക ട്രെയിനുകളോ വിമാനങ്ങളോ നൽകണമെന്ന് ഞങ്ങൾ കേന്ദ്രത്തോട് അഭ്യർഥിക്കുന്നതായി ഉപമുഖ്യമന്ത്രി പറഞ്ഞു.

ദയവായി പ്രതീക്ഷ നഷ്ടപ്പെടരുതെന്നും ക്ഷമയോടെ തുടരണമെന്നും സർക്കാരുമായി സഹകരിക്കണമെന്നും ഞങ്ങൾ നിങ്ങളെ ഉപേക്ഷിക്കില്ലെന്നും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മേഘാലയ നിവാസികളോടായി അദ്ദേഹം പറഞ്ഞു. സ്വന്തമായി ഗതാഗതം ക്രമീകരിക്കുന്ന ആളുകളെ നോഡൽ ഉദ്യോഗസ്ഥന്‍റെ അനുമതിയോടെ സ്ക്രീനിംഗിന് വിധേയമാക്കിയതിന് ശേഷം സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ സംസ്ഥാന സർക്കാർ അനുവദിക്കുമെന്നും ടിൻസോംഗ് വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംആർഎഫ്) ഇതുവരെ എട്ട് കോടി രൂപ സംഭാവന ചെയ്തതിന് ടിൻസോംഗ് സംസ്ഥാനത്തെ ജനങ്ങളെ പ്രശംസിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.