ന്യൂഡൽഹി: യുഎസിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താനൊരുങ്ങി ഇന്ത്യയുടെ തദ്ദേശീയ കൊവിഡ് വാക്‌സിനായ കൊവാക്‌സിൻ. രാജ്യത്തെ കൊവാക്‌സിൻ മാർക്കറ്റിംഗ് ആപ്ലിക്കേഷനെ പിന്തുണയ്ക്കുന്നതിന്‍റെ ഭാഗമായാണ് യുഎസിൽ പരീക്ഷണങ്ങൾ നടത്താൻ തയ്യാറാകുന്നതെന്ന് വാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്ക് പറഞ്ഞു.
Also Read: ഡല്‍ഹിയില്‍ സജീവ കേസുകള്‍ 4000ല്‍ താഴെ: 213 പേര്‍ക്ക് കൊവിഡ്
സാധാരണ ചെയ്യുന്നത് പോലെ അടിയന്തര ഉപയോഗത്തിന് അനുമതി തേടാതെ കൊവാക്‌സിൻ ബയോലോജിക്‌സ് ലൈസൻസ് അപ്ലിക്കേഷനാണ് കൊടുക്കാൻ പോകുന്നതെന്ന് ബയോടെക്കിന്‍റെ യുഎസ് പങ്കാളിയായ ഒകുജെൻ അറിയിച്ചു. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലെ കൊവാക്‌സിനെക്കുറിച്ചുള്ള എല്ലാ ഗവേഷണ പഠനങ്ങളുടെയും സമഗ്രമായ വിവരങ്ങൾ ഇന്ത്യയിലെ റെഗുലേറ്റർമാർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും ഭാരത് ബയോടെക് പറഞ്ഞു.
Also Read: നാസിക്കിൽ വീട്ടുമുറ്റത്ത് ഉറങ്ങിക്കിടന്ന വളർത്തുനായയെ പുലി പിടിച്ചു
കൊവാക്‌സിൻ കമ്പനി പുറത്തിറക്കിയ പഠനമനുസരിച്ച് ഘട്ടം ഒന്ന്, രണ്ട് എന്നിവയുടെ സമ്പൂർണ വിവരങ്ങളും കൊവാക്‌സിന്‍റെ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഭാഗിക വിവരങ്ങളും ഇന്ത്യയിലെ റഗുലേറ്റർമാർ വിശദമായി പരിശോധിച്ചിട്ടുണ്ട്. കൂടാതെ കമ്പനി വെറും പന്ത്രണ്ട് മാസത്തിനുള്ളിൽ കൊവാക്‌സിന്‍റെ സുരക്ഷയെയും ഫലപ്രാപ്‌തിയെയും കുറിച്ച് ഒൻപത് ഗവേഷണ പഠനങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു.