ETV Bharat / bharat

ബെംഗളൂരുവിൽ വാഹനാപകടത്തിൽ ചെന്നൈ സ്വദേശികൾ മരിച്ചു - തമിഴ്‌നാട് സ്വദേശികൾ ബൈക്കപകടം വാർത്ത

അമിത വേഗതയിൽ പോവുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ, നിയന്ത്രണം വിട്ട് ബൈക്ക് യാത്രികരെ ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് തമിഴ്‌നാട് സ്വദേശികൾ മരിച്ചു.

bengaluru electronics city flyover news update  bengaluru accident news latest  bengaluru chennai residents died accident news  bengaluru car hit tamil nadu people news  ബെംഗളൂരു പുതിയ വാർത്ത  ബെംഗളൂരു വാഹനാപകടം വാർത്ത  ബെംഗളൂരു ചെന്നൈ സ്വദേശികൾ മരിച്ചു വാർത്ത  തമിഴ്‌നാട് സ്വദേശികൾ ബൈക്കപകടം വാർത്ത  കർണാക കാർ ബൈക്കിൽ ഇടിച്ചു വാർത്ത
ചെന്നൈ സ്വദേശികൾ
author img

By

Published : Sep 15, 2021, 1:50 PM IST

Updated : Sep 15, 2021, 2:05 PM IST

ബെംഗളൂരു: ബെംഗളൂരുവിലെ ഇലക്‌ടോണിക് സിറ്റി ഫ്ലൈഓവറിൽ കാർ ഇടിച്ച് രണ്ട് തമിഴ്‌നാട് സ്വദേശികൾ മരിച്ചു. ചൊവ്വാഴ്‌ച രാത്രി 9.15ന് സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പ്രീതം (30) എന്ന യുവാവും കൃതിക (28) എന്ന പെൺകുട്ടിയുമാണ് മരിച്ചത്.

കാർ ഇടിച്ച് രണ്ട് തമിഴ്‌നാട് സ്വദേശികൾ മരിച്ചു

ബെംഗളൂരുവിലേക്ക് അമിത വേഗതയിൽ പോവുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് നിയന്ത്രണം വിട്ട് ബൈക്ക് യാത്രികരെ ഇടിച്ചത്. ബൈക്കിൽ നിന്നും തെറിച്ച്, ഫ്ലൈഓവറിന് താഴെയുള്ള ഹൈവേയിലേക്ക് ഇരുവരും വീഴുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

Also Read: മമത മത്സരിക്കുന്ന ഭബാനിപൂരില്‍ കേന്ദ്രസേനയെ വിന്യസിയ്ക്കും

അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവർ നിതിസി(23)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രികരെ ഇടിച്ച ശേഷം എക്‌സ്‌പ്രസ് വേയുടെ മതിലിൽ ഇടിച്ച ശേഷമാണ് നിർത്തിയത്. ഇലക്‌ട്രോണിക് സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിൽ നിതേഷിനെതിരെ 279, 304 (എ) കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

മരിച്ച ചെന്നൈ സ്വദേശികളുടെ മൃതദേഹങ്ങൾ സെന്‍റ് ജോൺസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.

Last Updated : Sep 15, 2021, 2:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.