ബെംഗളൂരു: മൈസൂരിൽ യാചകയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ പിടിയിൽ. റാഫിക്, മഞ്ജുനാഥ്, കൃഷ്ണ മനു, രേവണ്ണ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ യാചകയെ മദ്യം കുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തുകയായിരുന്നു.
ഫെബ്രുവരി 15ന് രാത്രിയായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഐപിസി സെക്ഷൻ 302, 376 പ്രകാരം മൈസൂരിലെ ലഷ്‌കർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.