ETV Bharat / bharat

കൊവിഡ് വ്യാപനം; ചെന്നൈയിലെ ബീച്ചുകള്‍ അടയ്ക്കുന്നു - tamilnadu covid news

ചെന്നൈയിലും സമീപ ജില്ലകളായ തിരുവള്ളൂരിലും ചെങ്കല്‍പ്പേട്ടിലും വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബീച്ചുകളില്‍ പ്രവേശനം വിലക്കി. നിയന്ത്രണങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരും.

കൊവിഡ് വ്യാപനം; ചെന്നൈയിലെ ബീച്ചുകള്‍ അടയ്ക്കുന്നു  കൊവിഡ് വ്യാപനം  ചെന്നൈ ബീച്ചുകള്‍ അടയ്ക്കുന്നു  ചെന്നൈ വാര്‍ത്തകള്‍  തമിഴ്നാട് കൊവിഡ് വ്യാപനം  COVID-19: Beaches in Chennai, nearby districts out of bounds for people from April 11  tamilnadu covid news  chennai covid news
കൊവിഡ് വ്യാപനം; ചെന്നൈയിലെ ബീച്ചുകള്‍ അടയ്ക്കുന്നു
author img

By

Published : Apr 10, 2021, 10:44 PM IST

ചൈന്നൈ: കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു. ചെന്നൈയിലും സമീപ ജില്ലകളായ തിരുവള്ളൂരിലും ചെങ്കല്‍പ്പേട്ടിലും വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബീച്ചുകളില്‍ പ്രവേശനം വിലക്കി. നിയന്ത്രണങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരും. ശനിയാഴ്ചയും, ഞായറാഴ്ചയും പൊതു അവധി ദിനങ്ങളിലും ബീച്ചുകളില്‍ ഉണ്ടാകുന്ന തിരക്ക് കണക്കിലെടുത്താണ് നടപടി. എട്ട് മാസത്തിന് ശേഷം ഡിസംബറിലാണ് ചെന്നൈ മറീന പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ചെന്നൈയിലും സമീപ ജില്ലകളിലുമാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

പുതിയ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ ആദ്യ ആഴ്ചയില്‍ ഒരു പ്രദര്‍ശനം കൂടി അധികമായി അനുവദിക്കും. നിലവില്‍ ദിവസവും നാല് പ്രദര്‍ശനങ്ങള്‍ക്കാണ് അനുമതിയുള്ളത്. പകുതി സീറ്റുകളില്‍ മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളു. ആരാധാനാലയങ്ങളില്‍ രാത്രി പത്ത് മണി വരെ പ്രവേശനം അനുവദിക്കും. നേരത്തെ രാത്രി എട്ട് മണി വരെ മാത്രമേ പ്രവേശനം അനുവദിക്കാനാകൂവെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. റമദാന്‍ മാസം അടുത്ത സാഹചര്യത്തില്‍ മുസ്ലീം സംഘടനകള്‍ ഇളവ് ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. സമയം നീട്ടിയെങ്കിലും ഒത്തുകൂടലുകള്‍ക്കും കൂട്ടായ പ്രാര്‍ഥനകള്‍ക്കും അനുമതി നല്‍കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.