ന്യൂഡല്‍ഹി : ആം ആദ്‌മി പാര്‍ട്ടി ദേശീയ അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് കൊവിഡ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണെന്നും ട്വീറ്റില്‍ കുറിച്ചു.
-
I have tested positive for Covid. Mild symptoms. Have isolated myself at home. Those who came in touch wid me in last few days, kindly isolate urself and get urself tested
— Arvind Kejriwal (@ArvindKejriwal) January 4, 2022 " class="align-text-top noRightClick twitterSection" data="
">I have tested positive for Covid. Mild symptoms. Have isolated myself at home. Those who came in touch wid me in last few days, kindly isolate urself and get urself tested
— Arvind Kejriwal (@ArvindKejriwal) January 4, 2022I have tested positive for Covid. Mild symptoms. Have isolated myself at home. Those who came in touch wid me in last few days, kindly isolate urself and get urself tested
— Arvind Kejriwal (@ArvindKejriwal) January 4, 2022
'എനിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളാണുള്ളത്. വീട്ടിൽ ക്വാറന്‍റൈനില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ദയവായി ക്വാറന്‍റൈനില്‍ കഴിയുക, പരിശോധിക്കുക' - കെജ്‌രിവാൾ ചൊവ്വാഴ്ച രാവിലെ 8:11 ന് ട്വീറ്റ് ചെയ്‌തു.
അതേസമയം, ദേശീയ തലസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാവുകയാണ്. തിങ്കളാഴ്ച മാത്രം 4000-ത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 2021 മെയ് 18 ന് ശേഷം ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.