ETV Bharat / bharat

'തൂവാനത്തുമ്പികളിലെ ലാലിന്‍റെ തൃശൂർ ഭാഷ ബോറാണ്'; രഞ്ജിത്തിന് അനന്തപത്മനാഭന്‍റെ മറുപടി

Anantha Padmanabhan reacts to Director Ranjith: തൂവാനത്തുമ്പികളിലെ മോഹന്‍ലാലിന്‍റെ തൃശൂര്‍ ഭാഷ വളരെ ബോറെന്ന് രഞ്ജിത്ത്. ഇതിന് മറുപടിയുമായി പത്മരാജന്‍റെ മകന്‍ അനന്തപത്‌മനാഭവന്‍

രഞ്ജിത്തിന് അനന്തപത്മനാഭന്‍റെ മറുപടി  തൂവാനത്തുമ്പികളിലെ ലാലിന്‍റെ തൃശൂർ ഭാഷ ബോറാണ്  Thoovanathumbikal  Anantha Padmanabhan reacts to Director Ranjith  Anantha Padmanabhan reacts  Director Ranjith  Thoovanathumbikal statement  Ranjith Thoovanathumbikal statement  Anantha Padmanabhan Facebook post  തൂവാനത്തുമ്പികള്‍  മോഹന്‍ലാലിന്‍റെ തൃശൂര്‍ ഭാഷ വളരെ ബോര്‍  സംവിധായകന്‍ രഞ്ജിത്ത്
Anantha Padmanabhan reacts to Director Ranjith
author img

By ETV Bharat Kerala Team

Published : Dec 11, 2023, 1:29 PM IST

1987ല്‍ മോഹന്‍ലാലിനെ നായകനാക്കി പി പദ്‌മരാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പ്രണയ ചിത്രമാണ് 'തൂവാനത്തുമ്പികള്‍' (Thoovanathumbikal). മലയാളത്തിലെ എക്കാലത്തെയും മികച്ച കള്‍ട്ട് ക്ലാസിക് റൊമാന്‍റിക് ചിത്രമാണ് 'തൂവാനത്തുമ്പികള്‍'. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ തൃശൂര്‍ ഭാഷ വളരെ ബോറാണെന്ന് സംവിധായകന്‍ രഞ്ജിത്ത് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

ഇപ്പോഴിതാ രഞ്ജിത്തിന് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭന്‍. ഫേസ്‌ബുക്കിലൂടെയായിരുന്നു അനന്തപത്മനാഭന്‍റെ പ്രതികരണം. 'തൂവാനത്തുമ്പികള്‍' എന്ന സിനിമയെ അല്ല, സിനിമയിലെ ഭാഷയെയാണ് രഞ്ജിത്ത് വിമര്‍ശിച്ചത് എന്നാണ് അനന്തപത്മനാഭന്‍ പറയുന്നത് (Anantha Padmanabhan Facebook post).

അനന്തപത്മനാഭന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ് നോക്കാം-

'നമ്മളൊക്കെ ഇഷ്‌ടപ്പെടുന്ന 'തൂവാനത്തുമ്പികളി'ലെ ലാലിന്‍റെ തൃശൂർ ഭാഷ ബോറാണ്.' -എന്നത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണ്. സിനിമയെ അല്ല വിമർശിച്ചത്. ഒരു പക്ഷേ അദ്ദേഹം പറഞ്ഞത് ശരിയായിരിക്കാം.

ആ സ്ലാംഗിൽ കടുംപിടിത്തം പിടിക്കാത്തത് തന്നെയാണ്. സാക്ഷാൽ ഉണ്ണി മേനോൻ അടക്കം അച്ഛന്‍റെ പഴയ തൃശ്ശൂർ ബെൽറ്റ് എമ്പാടും ഇരിക്കെ അതിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. സമയവും ഉണ്ടായിരുന്നു. പറഞ്ഞത് പോലെ "പപ്പേട്ടൻ അങ്ങനെ ശ്രദ്ധിക്കാത്തത്" തന്നെയാണ്. അതിനൊരു കാരണം ഉുണ്ട്. മുമ്പ് "അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ" ഇറങ്ങിയപ്പോൾ അതിലെ കടുത്ത ഏറനാടൻ ഭാഷ തെക്കൻ ജില്ലക്കാർക്ക് പിടികിട്ടിയില്ല എന്നൊരു ആക്ഷേപം ഉയർന്നിരുന്നു. മൂപ്പനും, സുലൈമാനും, ഒക്കെ പറയുന്ന കോംപ്രൊമൈസ് ഇല്ലാത്ത ഏറനാടൻ മൊഴി പലർക്കും പിടി കിട്ടിയില്ല.

നൂഹു അഭിനയിച്ച ഹൈദ്രോസ് എന്ന 'അരപ്പട്ട' പറയുന്ന മൊഴിയൊക്കെ ഇപ്പോഴും എനിക്ക് മുഴുവൻ തിരിഞ്ഞിട്ടില്ല. "അരപ്പട്ട" ക്ക് ഒരു മൊഴി വിദഗ്‌ധൻ ഉണ്ടായിരുന്നു. മറ്റാരുമല്ല സുലൈമാന് (റഷീദ്) ഡബ്ബ് ചെയ്‌ത സുരാസു തന്നെ. അദ്ദേഹം ചിത്രത്തിൽ മാളുവമ്മയുടെ അനുജൻ ചായക്കടക്കാരനായി ഒന്ന് മിന്നി പോകുന്നുമുണ്ട്.

"തൂവാനത്തുമ്പികൾ" വന്നപ്പോൾ സൂപ്പർ സ്‌റ്റാർ ചിത്രത്തിന്‍റെ മൊഴി ആളുകൾക്ക് തിരിയാതെ പോകണ്ട എന്ന് പറഞ്ഞു തന്നെയാണ് ഡൈല്യൂട്ട് ചെയ്‌തത്. തിരക്കഥയുടെ ആദ്യ കേൾവിക്കാരി, തൃശ്ശൂർ മൊഴി നന്നായി അറിയുന്ന അമ്മ തന്നെ "ഇങ്ങനൊന്നുമല്ല പറയ്യാ" എന്ന് പറഞ്ഞപ്പോൾ, "നിങ്ങളതിൽ ഇടപെടണ്ടാ" എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്.

2012ലെ പത്മരാജൻ പുരസ്ക്കാരം "ഇന്ത്യൻ റുപ്പീ"ക്ക് സ്വീകരിച്ചു കൊണ്ട് രഞ്ജിയേട്ടൻ പ്രസംഗിച്ച വാക്കുകൾ മനസ്സിൽ മുഴങ്ങുന്നുണ്ട്." പുതിയ തലമുറ, പുതിയ തലമുറ എന്ന് വിളിക്കപ്പെടുന്നവർ, ഒരു തീർത്ഥാടനത്തിലാണ്. പത്മരാജൻ എന്ന ഹിമാലയത്തിലേയ്‌ക്ക്, ആ മലമൂട്ടിൽ ഒരു ഒണക്കച്ചായക്കടയും നടത്തി ജീവിച്ചു പോകുന്ന ഒരു കച്ചവടക്കാരൻ മാത്രമാണ് ഞാൻ". "കല്ലിൽ കൊത്തി വെച്ച പോലെ ആ വാക്കുകൾ മനസ്സിലുണ്ട്. അത് റെക്കോർഡിലുണ്ട്. അദ്ദേഹം അച്ഛനെ എവിടെയാണ് പ്രതിഷ്‌ഠിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന് നല്‍കുന്ന ബഹുമാനവും എനിക്കറിയാം. ഇതിന്‍റെ പേരിൽ ഒരു വിമർശനം ആവശ്യമില്ല.' -അനന്തപത്മനാഭന്‍ കുറിച്ചു.

Also Read: 'മാടമ്പിത്തരവും ആജ്ഞാപിക്കലും കയ്യിൽ വെച്ചാൽ മതി, എന്‍റടുത്ത് വേണ്ട'; രഞ്ജിത്തിന് ഡോ ബിജുവിന്‍റെ തുറന്ന കത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.