ETV Bharat / bharat

video: പരമ്പരാഗത ചടങ്ങുകളോടെ മുകേഷ് അംബാനിയുടെ മകന്‍റെ വിവാഹ നിശ്ചയം - Anand Ambani

Anant Ambani Radhika Merchant engaged: പ്രൗഢ ഗംഭീരമായി മുകേഷ് അംബാനിയുടെ മകന്‍റെ വിവാഹ നിശ്ചയ ചടങ്ങുകള്‍. സര്‍പ്രൈസുകള്‍ നിറഞ്ഞതായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹ നിശ്ചയം.

Anant Ambani Radhika Merchant engaged  Anand Ambani Radhika Merchant engagement  Anand Ambani s engagement traditional ceremony  Anand Ambani s grand engagement ceremony  Anand Ambani Radhika Merchant exchange rings  Merchant family warmly received Ambani family  Anant and Radhika to seek Lord Krishna blessings  Anant and Radhika engagement outfits  More about Radhika Merchant  More about Anand Ambani  മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനി  ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്‍റും  മുകേഷ് അംബാനിയുടെ മകന്‍റെ വിവാഹ നിശ്ചയം  മുകേഷ് അംബാനി  Anand Ambani Radhika Merchant engaged  Anand Ambani  Radhika Merchant
പരമ്പരാഗത ചടങ്ങുകളോടെ മുകേഷ് അംബാനിയുടെ മകന്‍റെ വിവാഹ നിശ്ചയം
author img

By

Published : Jan 20, 2023, 5:57 PM IST

പ്രൗഡ ഗംഭീരമായി മുകേഷ് അംബാനിയുടെ മകന്‍റെ വിവാഹ നിശ്ചയം

Anand Ambani Radhika Merchant engagement: റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാൻ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്‍റും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. പരമ്പരാഗത ചടങ്ങുകളോടെ അംബാനിയുടെ മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു പ്രൗഢ ഗംഭീരമായ വിവാഹ നിശ്ചയ ചടങ്ങുകള്‍.

Anand Ambani s grand engagement ceremony: അത്യാഢംബരവും സര്‍പ്രൈസുകളും നിറഞ്ഞ ചടങ്ങാണ് അംബാനി കുടുംബം വിശിഷ്‌ടാതിഥികള്‍ക്കായി ഒരുക്കിയത്. വിവാഹ നിശ്ചയത്തോടനുബന്ധിച്ച് നിത അംബാനിയുടെ നേതൃത്വത്തിൽ അംബാനി കുടുംബം അമ്പരപ്പിക്കുന്ന കലാപരിപാടികളോടു കൂടിയാണ് അതിഥികളെ സ്വീകരിച്ചത്.

Anand Ambani s engagement traditional ceremony: മോതിര കൈമാറ്റം, ഗുജറാത്തി ഹിന്ദു പാരമ്പര്യം അനുസരിച്ചുള്ള ഗോള്‍ ധന, ചുനാരി വിധി എന്നിങ്ങനെ പരമ്പരാഗത ചടങ്ങുകളോടു കൂടിയായിരുന്നു വിവാഹ നിശ്ചയം. ഗോൾ ധന - അക്ഷരാർത്ഥത്തിൽ ശർക്കരയും മല്ലി വിത്തുകളും - എന്നിവ ഗുജറാത്തി പാരമ്പര്യം അനുസരിച്ച് വിവാഹത്തിന് മുമ്പുള്ള ഒരു ചടങ്ങാണ്. ഇത് വിവാഹ നിശ്ചയ സമ്മാനമാണ്. ചടങ്ങുകള്‍ നടക്കുന്ന വരന്‍റെ സ്ഥലത്താണ് ഈ സാധനങ്ങള്‍ വിതരണം ചെയ്യുക.

Anand Ambani Radhika Merchant exchange rings: വധുവിന്‍റെ കുടുംബം വരന്‍റെ വസതിയില്‍ സമ്മനങ്ങളും മധുരപലഹാരങ്ങളുമായി എത്തിയിരുന്നു. തുടര്‍ന്ന് ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്‍റും മോതിരം കൈമാറി. മോതിരം കൈമാറിയ ശേഷം ഇരുവരും മുതിര്‍ന്നവരില്‍ നിന്നും അനുഗ്രഹവും തേടി.

Merchant family warmly received Ambani family:ചടങ്ങുകളുടെ ഭാഗമായി ആനന്ദിന്‍റെ സഹോദരി ഇഷയുടെ നേതൃത്തില്‍ അംബാനി കുടുംബം രാധികയെയും കുടുംബത്തെയും ക്ഷണിക്കാന്‍ മെര്‍ച്ചന്‍റെ വസതിയിലേക്ക് പോയതോടെയാണ് സായാഹ്ന ആഘോഷ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ആരതി ഉഴിഞ്ഞും മന്ത്രോച്ചാരണം നടത്തിയും ഊഷ്‌മളമായാണ് അംബാനി കുടുംബത്തെ മെര്‍ച്ചന്‍റിന്‍റെ കുടുബം സ്വീകരിച്ചത്.

Anant and Radhika to seek Lord Krishna blessings: ആനന്ദിനും രാധികയ്‌ക്കും പിന്നാലെ ഇരുവരുടെയും കുടുംബാംഗങ്ങളും ശ്രീകൃഷ്‌ണ ഭഗവാന്‍റെ അനുഗ്രഹം തേടി ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തില്‍ വച്ച് ഗണേശ പൂജയോടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് പരമ്പരാഗത 'ലഗാന്‍ പത്രിക' (വിവാഹ ക്ഷണക്കത്ത്) വായിച്ചു.

Anant and Radhika engagement outfits: തുടര്‍ന്ന് ഇഷ മോതിര ചടങ്ങ് ആരംഭിച്ചതായി പ്രഖ്യാപിച്ചു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹം തേടി ആനന്ദും രാധികയും മോതിരം കൈമാറി. ചടങ്ങില്‍ ഗോള്‍ഡന്‍ ലെഹങ്കയാണ് രാധിക ധരിച്ചിരുന്നത്. റോയല്‍ ബ്ലു നിറമുള്ള ഔട്ട്‌ഫിറ്റിലാണ് ആനന്ദ് പ്രത്യക്ഷപ്പെട്ടത്.

More about Radhika Merchant: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആനന്ദും രാധികയും തമ്മില്‍ പരിചയത്തിലായിരുന്നു. ഷൈലയുടെയും വിരേന്‍ മര്‍ച്ചന്‍റിന്‍റെയും മകളായ രാധിക ന്യൂ യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദം നേടിയത്. നിലവലില്‍ എന്‍കോര്‍ ഹെല്‍ത്ത്കെയറില്‍ ഡയറക്‌ടറാണ് രാധിക.

More about Anand Ambani: യുഎസിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ആനന്ദ് പഠനം പൂര്‍ത്തിയാക്കിയത്. ജിയോ പ്ലാറ്റ്‌ഫോമുകളുടെയും റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സിന്‍റെയും ബോര്‍ഡുകളില്‍ അംഗമായിരുന്ന ആനന്ദ് വിവിധ തലങ്ങളില്‍ റിലയന്‍സ് ഇന്‍ഡസ്‌ട്രീസില്‍ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. നിലവില്‍ ആര്‍ഐഎല്ലിന്‍റെ ഊര്‍ജ്ജ ബിസിനസ്സിന് നേതൃത്വം നല്‍കുന്നു.

Also Read: ആഘോഷത്തില്‍ മുങ്ങി ആന്‍റിലിയ; ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹനിശ്ചയം നടന്നു

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.