ETV Bharat / bharat

Amul becomes India's largest FMCG brand 72,000 കോടിയുടെ വിറ്റുവരവ്‌ ; രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി ബ്രാൻഡായി അമുൽ - Amul becomes Indias largest FMCG brand

Amul annual turn over 72000 crores: 2022-23 സാമ്പത്തിക വർഷത്തിൽ 11,000 കോടി രൂപയുടെ വിറ്റുവരവ് നേടിയാണ് അമുൽ രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി (FMCG) ബ്രാൻഡായി മാറിയത്. താരതമ്യേന കുറഞ്ഞ വിലയിൽ വേഗത്തിൽ വിൽക്കുന്ന ഉത്‌പന്നങ്ങളാണ് ഈ ഗണത്തിൽപെടുന്നത്.

Amul  gujarath  fast moving consumer goods  Varghese kurian  amul butter  ഗുജറാത്ത്‌  Gujarat corporative milk marketing company  72000 കോടിയുടെ വിറ്റു വരവ്‌  പാലുൽപ്പന്ന നിർമ്മാണ കമ്പനി  അമുൽ  സുവർണ്ണ ജൂബിലി  FMCG  Amul becomes Indias largest FMCG brand  Amul dairy product
Amul becomes India's largest FMCG brand
author img

By

Published : Aug 20, 2023, 7:24 PM IST

ആനന്ദ്‌ (ഗുജറാത്ത്‌) : ഇന്ത്യയിലെ ഏറ്റവും വലിയ പാലുൽപ്പന്ന നിർമാണ കമ്പനിയായ അമുലിന് 72,000 (ഏകദേശം ഒമ്പത് ബില്യൺ ഡോളർ) കോടിയുടെ വിറ്റുവരവ്‌. ഇന്നലെ ഗുജറാത്തിലെ ആനന്ദിൽ നടന്ന അമുലിന്‍റെ 49-മത് വാർഷിക പൊതുയോഗത്തിലാണ് വിറ്റുവരവിന്‍റെ കണക്കുകൾ പുറത്തുവിട്ടത്‌. പുതിയ കണക്കുകൾ പ്രകാരം അമുൽ രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി (FMCG) ബ്രാൻഡായി മാറി. താരതമ്യേന കുറഞ്ഞ വിലയിൽ വേഗത്തിൽ വിൽക്കുന്ന ഉത്‌പന്നങ്ങളാണ് ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്‌സ് (fast moving consumer goods) എന്നറിയപ്പെടുന്നത്.

ഗുജറാത്തിലെ ക്ഷീര സഹകരണ സംഘങ്ങളുടെ മാതൃസംഘടനയായ ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (Gujarat Cooperative Milk Marketing Federation Limited) ഈ വർഷം സുവർണ്ണ ജൂബിലി ആഘോഷിക്കാൻ ഒരുങ്ങുകയാണ്. 1973 ൽ ആറു ജീവനക്കാരുമായാണ് ജിസിഎംഎംഎഫ് സ്ഥാപിതമായത്. ആദ്യ വർഷത്തിൽ 121 കോടിയായിരുന്നു കമ്പനിയുടെ വിറ്റുവരവ്. നിലവിൽ സംസ്ഥാനത്ത് 18 അംഗ യൂണിയനുകളുള്ള ജിസിഎംഎംഎഫ് മൂന്ന് കോടി ലിറ്റർ പാലാണ് ദിനംപ്രതി ക്ഷീരകർഷകരിൽ നിന്ന് ശേഖരിക്കുന്നത്.

അമുലിന്‍റെ വെണ്ണയ്‌ക്ക് ആവശ്യക്കാർ ഏറെയാണ്. നിലവിൽ, ലോകത്തിലെ പാലുൽപ്പന്ന നിർമാണ കമ്പനികളുടെ പട്ടികയിൽ എട്ടാമതാണ് അമുൽ. 2022-23 സാമ്പത്തിക വർഷത്തിൽ 11,000 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത്. ഇതോടെയാണ് അമുൽ രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി ബ്രാൻഡായി മാറിയത്.

മൂന്ന് വർഷത്തിനകം ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ്: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അമുൽ 18.5 ശതമാനം വളർച്ച നേടിയതായി പ്രസിഡന്‍റ്‌ ഷമാൽഭായ്‌ ബി പട്ടേൽ പറഞ്ഞു. കഴിഞ്ഞ 50 വർഷമായി ക്ഷീര കർഷകരും ഉപഭോക്‌താക്കളുമായി അമുൽ മികച്ച ബന്ധമാണ് നിലനിർത്തി വരുന്നത്. മലയാളിയായ ഡോ. വർഗീസ് കുര്യൻ ത്രിഭുവൻദാസ് പട്ടേൽ, മോത്തിഭായ് ചൗധരി, ഗൽബാഭായ് പട്ടേൽ, ഭുരാഭായ് പട്ടേൽ, ജഗ്‌ജീവൻദാസ് പട്ടേൽ, ജസ്വന്ത്ലാൽ ഷാ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് ജിസിഎംഎംഎഫ് സ്ഥാപിതമായത്. ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും ഷമൽഭായ് പട്ടേൽ കൂട്ടിച്ചേർത്തു.

2022-23 സാമ്പത്തിക വർഷത്തിൽ എല്ലാ മേഖലകളിലും കമ്പനിക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാനായെന്ന് ജിസിഎംഎംഎഫ് മാനേജിങ് ഡയറക്‌ടറും ഇൻചാർജുമായ ജയൻ മേത്ത പറഞ്ഞു. പാൽ ഉപയോഗിച്ചുള്ള പാനീയങ്ങളുടെ വിൽപനയിൽ 34 ശതമാനം വളർച്ചയും അമുലിന്‍റെ ഐസ്‌ക്രീമിന് 40 ശതമാനം വളർച്ചയും ഉണ്ടായിട്ടുണ്ട്‌. വെണ്ണ വിൽപനയിൽ 19 ശതമാനത്തിന്‍റെ വർധനവുണ്ടായപ്പോൾ നെയ്യിന്‍റെ ഉപഭോക്തൃ പായ്ക്കറ്റിൽ ഒമ്പത് ശതമാനവും വർധനയാണ് രേഖപ്പെടുത്തിയത്.

അമുൽ ലോങ് ലൈഫ് മിൽക്കിന്‍റെ (Amul Longlife Milk) വിൽപനയിൽ 20 ശതമാനം വളർച്ചയും തൈരിന് 40 ശതമാനം വളർച്ചയും മോര് വിൽപനയിൽ 16 ശതമാനം വർധനവും ഉണ്ടെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്‌. ഏറ്റവും വലിയ ഉത്‌പന്നമായ അമുൽ ഫ്രഷ് മിൽക്ക് (Amul fresh milk) 20 ശതമാനം വളർച്ചയാണ് ഉണ്ടായത്.

വരും വർഷങ്ങളിൽ കൂടുതൽ മികവ്‌ ഉണ്ടാക്കാൻ ശ്രമിക്കുമെന്നും, ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യയും പ്രതിശീർഷ വരുമാനവും അമുലിന്‍റെ വളർച്ചയ്‌ക്ക് സഹായകമാകുമെന്നും ജിസിഎംഎംഎഫ് വൈസ്‌ പ്രസിഡന്‍റ് വാലാംജി ഹോൻബാൽ പറഞ്ഞു. രാജ്യത്തെ എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും അമുലിന്‍റെ സാന്നിധ്യം ഉറപ്പു വരുത്താനുള്ള പരിശ്രമത്തിലാണ്. നിലവിൽ 50തിലധികം രാജ്യങ്ങളിൽ അമുലിന്‍റെ ഉത്പന്നങ്ങൾ ലഭ്യമാണ്. ഇതുകൂടുതൽ വിപുലമാക്കാൻ കമ്പനി ഒരുങ്ങുകയാണെന്നും വാലാംജി ഹോൻബാൽ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.