ചണ്ഡിഗഡ് : അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 177 സീറ്റുകളിലും തന്‍റെ പുതിയ പാര്‍ട്ടി മത്സരിക്കുമെന്ന് അമരീന്ദർ സിങ്. കോൺഗ്രസ് പ്രവർത്തകർ തന്‍റെ പുതിയ പാർട്ടിയിലേക്ക് വരുമെന്നും ക്യാപ്‌റ്റൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പാർട്ടി തനിച്ചാണോ അതോ സഖ്യമായാണോ മത്സരിക്കുന്നതെന്ന് സമയം പോലെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ രാഷ്‌ട്രീയ പാർട്ടിയുടെ രൂപീകരണം പുരോഗമിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചാൽ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാലര വർഷം താൻ നയിച്ച സർക്കാരിന്‍റെ നേട്ടങ്ങളും വാർത്താസമ്മേളനത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു. അമരീന്ദർ സിങ്ങിന്‍റെ മാധ്യമ ഉപദേഷ്‌ടാവ് പാർട്ടി പ്രഖ്യാപനത്തെപ്പറ്റി ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.
READ MORE: അമരീന്ദർ സിങ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; പേരും ചിഹ്നവും ഉടന്‍ പുറത്തുവിടും
കർഷക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി ധാരണയിലെത്തിയാൽ ബിജെപിയുമായി അമരീന്ദർ സിങ്ങിന്‍റെ പാർട്ടി സഖ്യമായാകും തെരഞ്ഞെടുപ്പിനെ നേരിടുക. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായുണ്ടായ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസമാണ് അമരീന്ദർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.
കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവുമായി നാളുകളായി തുടരുന്ന പ്രശ്‌നങ്ങള്‍ ഇതോടെ മറനീക്കി പുറത്തുവരികയായിരുന്നു. 2022ലാണ് പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.