ടോളിവുഡ് (Tollywood) സിനിമ മേഖലയില്‍ ചരിത്രം കുറിച്ച് അല്ലു അര്‍ജുന്‍റെ (Allu Arjun) 'പുഷ്‌പ ദി റൈസ്'. 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് (Award) ലഭിച്ചതോടെ തെലുഗില്‍ (Telugu) നിന്നും ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ ആദ്യ നടനെന്ന് പേരും അല്ലുവിന് (Allu) സ്വന്തമായി. മലയാളവും (Malayalam) തമിഴും (Tamil) അടക്കമുള്ള മറ്റ് ഭാഷകളില്‍ നിന്ന് നിരവധി നടന്മാര്‍ പലവട്ടം ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ടോളിവുഡിന് (Tollywood) ഇത് ചരിത്രത്തിലാദ്യമാണ്.
സുകുമാറിന്‍റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 2021 ഡിസംബറിലാണ് (December) തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തില്‍ ചന്ദന കൊള്ളക്കാരന്‍റെ വേഷത്തിലെത്തിയ താരത്തിന്‍റെ പ്രത്യേക ആക്ഷനും (Action) ഡയലോഗുമെല്ലാം (Dialogue) കൊച്ചു കുട്ടികളെ പോലും പുളകം കൊള്ളിച്ചിരുന്നു. ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിച്ച ചിത്രത്തില്‍ മലയാള നടന്‍ ഫഹദ് ഫാസിലായിരുന്നു (Fahad Fasil) പ്രതിനായക വേഷത്തിലെത്തിയത്.
'പുഷ്‌പ ദി റൂള്‍' ഉടനെത്തും (Pushapa the rule coming soon): 'പുഷ്‌പ ദി റൈസി'ന്‍റെ (Pushpa the Rise) തുടര്‍ച്ചയായ 'പുഷ്‌പ ദി റൂള്‍' ഉടന്‍ തിയേറ്ററുകളിലെത്തും. താരം അവസാനമായി അഭിനയിച്ച ചിത്രവും 'പുഷ്‌പ ദി റൂള്‍' ആണ്. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ (Post Production) ജോലികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മികച്ച നടന് പുറമെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരവും പുഷ്‌പ ദി റൈസ് (Pushpa the Rise) സ്വന്തമാക്കി. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ശ്രീദേവി പ്രസാദാണ് സംഗീത സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്.
വികാരാധീനനായി അല്ലു അര്‍ജുന്‍ (Response of Allu Arjun): മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമായതോടെ വികാരാധീനായി മാധ്യമങ്ങളോട് പ്രതികരിച്ച് അല്ലു അര്‍ജുന്‍ (Allu Arjun). പുരസ്‌കാരം ലഭിച്ചതോടെ സിനിമ ലോകത്തെ പ്രമുഖരില്‍ നിന്നടക്കം അല്ലുവിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിരഞ്ജീവി (Chiranjeevi), ജൂനിയര്‍ എന്‍ടിആര്‍ (Jr NTR) തുടങ്ങിയവരെല്ലാം അഭിനന്ദവുമായെത്തി. തെലുഗു സിനിമയുടെ അഭിമാന നിമിഷമാണിതെന്ന് ചിരഞ്ജീവി.
അവാര്‍ഡുകള്‍ വാരിക്കൂട്ടി 'ആര്‍ആര്‍ആര്‍': ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമാണ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ആര്‍ആര്‍ആര്‍' (RRR). മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരവും ആര്‍ആര്‍ആറിനാണ് (RRR) ലഭിച്ചത്. എംഎം കീരവാണിയെയാണ് (MM Keeravani) മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുത്തത്.
ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് കീരവാണിക്ക് (MM Keeravani) പുരസ്‌കാരം സ്വന്തമായത്. മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് കീരവാണി (Keeravani) സ്വന്തമാക്കിയപ്പോള്‍ മികച്ച ഗായകനുള്ള അവാര്‍ഡ് സ്വന്തമാക്കി മകന്‍ കാലഭൈരവ്. ചിത്രത്തില്‍ ഏറെ ജനശ്രദ്ധ നേടിയ 'കൊമരം ഭീമു' എന്ന ഗാനമാണ് കാലഭൈരവിനെ നേട്ടത്തിന് അര്‍ഹനാക്കിയത്. ഇതിനെല്ലാം പുറമെ ബെസ്റ്റ് കൊറിയോഗ്രാഫി (Best Choreography), ബെസ്റ്റ് എന്‍റര്‍ടെയിമെന്‍റ് (Best Entertainment), ബെസ്റ്റ് സ്‌പെഷ്യല്‍ ഇഫക്‌ട് (Best Special Effect), ബെസ്റ്റ് ആക്ഷന്‍ (Best Action) എന്നിവയ്‌ക്കും ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
റോക്കട്രി ദ നമ്പി ഇഫക്‌ട് (Rocketry: The Nambi Effect): ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ബെസ്റ്റ് ഫീച്ചര്‍ ഫിലിം (Best Feature Film) അവാര്‍ഡ് (Award) നേടിയ ചിത്രം ആര്‍ മാധവന്‍ (R Madhavan) സംവിധാനം ചെയ്‌ത് റോക്കട്രി ദി നമ്പി ഇഫക്‌ടാണ് (Rocketry The Nambi Effect). ഐഎസ്‌ആര്‍ഒ (ISRO) മുന്‍ ശാസ്‌ത്രജ്ഞനനായ നമ്പി നാരായണന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തിന് തിരക്കഥ രചിച്ചതും ആര്‍ മാധവനാണ് (R Madhavan).