അലഹബാദ്: കുടുംബാംഗങ്ങളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ലിവിങ് ടുഗെദർ ദമ്പതികള്‍ നല്‍കിയ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. യുവതി വിവാഹിതയാണെന്നും ലിവിങ് ബന്ധം നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിക്കാട്ടിയായിരുന്നു കോടതി നടപടി. ദമ്പതികൾക്ക് 5,000 രൂപ പിഴയും കോടതി ചുമത്തി.
ഹര്‍ജിക്കാരില്‍ ഒരാള്‍ വിവാഹിതയാണെന്നും ഹിന്ദു വിവാഹ നിയമത്തിന് വിരുദ്ധമായി ജീവിക്കുന്ന ആളുകള്‍ക്ക് എങ്ങനെ സംരക്ഷണം നല്‍കാനാണെന്നും അലഹബാദ് കോടതി ചോദിച്ചു. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് അനുവാദം നല്‍കുന്ന ഹര്‍ജി പരിഗണിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കൗശൽ ജയേന്ദ്ര താക്കൂർ, ജസ്റ്റിസ് ദിനേശ് പതക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
Also read: ഒരേ സമയം രണ്ട് പ്രണയം; ഇരുവരെയും വിവാഹം ചെയ്‌ത് തെലങ്കാന സ്വദേശി
ഭർത്താവും മറ്റ് കുടുംബാംഗങ്ങളും തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ട് അലിഗഡ് സ്വദേശികളായ ദമ്പതികളാണ് കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും ആ സ്വാതന്ത്ര്യം നിയമത്തിന്‍റെ പരിധിയിൽ വരണമെന്നും കോടതി പറഞ്ഞു.
കേസില്‍ എഫ്ഐആര്‍ ഇല്ലെന്നും ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) സെക്ഷൻ 377 പ്രകാരം ഭര്‍ത്താവിനെതിരെ യുവതി പരാതി നല്‍കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഉത്തർപ്രദേശ് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ 5,000 രൂപ പിഴ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു.