ബെംഗളൂരു : പൈപ്പ് എന്ന വ്യാജേന ദുബായിലേക്ക് കടത്താൻ ശ്രമിച്ച ചന്ദനം കസ്റ്റംസ് പിടികൂടി. കർണാടകയിലെ ദേവനഹള്ളിയിലെ കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം.
also read: മലപ്പുറത്ത് ചന്ദനം മുറിച്ച് കടത്താന്‍ ശ്രമിച്ച നാല് പേർ പിടിയിൽ
ദുബായിലേക്ക് പാഴ്‌സലായി കൊണ്ടുപോകാൻ എത്തിച്ച വലിയ പെട്ടിയിൽ സംശയം തോന്നിയ കസ്റ്റംസ് പൊട്ടിച്ച് പരിശോധിച്ചപ്പോഴാണ് ചന്ദനം കണ്ടെത്തിയത്.
വിപണിയില്‍ ആറ് കോടി രൂപ വിലയുള്ള ചന്ദനമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. പാഴ്‌സലിന്‍റെ ഉടമയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതായി കസ്റ്റംസ് അറിയിച്ചു.