ന്യൂഡല്‍ഹി : രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 130 ദിവസങ്ങള്‍ക്ക് ശേഷം 18,000 കടന്നു. 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത് 18,819 കൊവിഡ് കേസുകള്‍. ഇതോടുകൂടി രാജ്യത്ത് കൊവിഡ് പിടിപെട്ടവരുടെ എണ്ണം 4,34,52,164ആയി.
ചികിത്സയിലുള്ളവരുടെ എണ്ണം 122 ദിവസങ്ങള്‍ക്ക് ശേഷം ഒരു ലക്ഷം കടന്നു. 1,04,555 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ 39 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടുകൂടി കൊവിഡ് മരണങ്ങള്‍ 5,25,116 ആയി.
രാജ്യത്തെ രോഗമുക്തി നിരക്ക് 98.55 ശതമാനമാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 4,953 കേസുകളുടെ വര്‍ധനവാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.16 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.72 ശതമാനവുമാണ്.
കൊവിഡ് മരണനിരക്ക് 1.21 ശതമാനമാണ്. 4,28,22,493 പേര്‍ക്ക് രാജ്യത്ത് കൊവിഡ് ഭേദമായി. രാജ്യത്ത് ഇതുവരെ 197.61 കൊവിഡ് വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്‌തത്.