കൊവിഡ് പ്രതിരോധത്തില്‍ മോദി മികച്ച പ്രകടനമെന്ന് സര്‍വേ; 63.1 ശതമാനം പേരുടെ പിന്തുണ - എ.ബി.പി-സി വോട്ടർ സർവേ
കൊവിഡ് പ്രതിരോധത്തില്‍ മോദി സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് നിരവധി തവണ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ചവരുടെ എണ്ണം കുറവാണ്.

ന്യൂഡൽഹി: കൊവിഡ് മഹാമാരി കൈകാര്യം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടികളെ അനുകൂലിക്കുന്ന അഭിപ്രായ സര്‍വേ പുറത്തുവിട്ട് എ.ബി.പി-സി വോട്ടർ സർവേ. 63.1 ശതമാനം പേര്‍ സര്‍വേയില്‍, കൊവിഡ് പ്രതിസന്ധിയെ ഏറ്റവും മികച്ച രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൈകാര്യം ചെയ്തുവെന്ന് അഭിപ്രായപ്പെട്ടു.
ALSO READ: മുംബൈയിൽ 1048 പേർക്ക് കൂടി കൊവിഡ്: 25 മരണം
അതേസമയം, പ്രധാനമന്ത്രി രാഹുൽ ഗാന്ധിയായിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊവിഡിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്തേനെയെന്ന് 22 ശതമാനം പേർ അഭിപ്രായപ്പെട്ടു. കൊവിഡ് പ്രതിരോധത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വലിയ വീഴ്ച സംഭവിച്ചുവെന്ന തരത്തില്‍ രാഹുല്‍ ഗാന്ധി രൂക്ഷമായി നിരവധി തവണ ആരോപിച്ചിരുന്നു. എന്നാല്‍, സര്‍വേയില്‍ രാഹുലിന്‍റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുറവായിരുന്നു.
ALSO READ: വിവിധ ഫംഗസ് രോഗങ്ങൾക്ക് പുറമെ കഴിക്കാനുള്ള മരുന്ന് കണ്ടെത്തിയതായി ഐ.ഐ.ടി
വാക്‌സിൻ വിതരണത്തില്‍ സർക്കാർ പരാജയപ്പെട്ടാൽ രാജ്യത്ത് ഒന്നിലധികം കൊവിഡ് തരംഗങ്ങൾ ഉണ്ടാകുമെന്ന് നേരത്തേ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രാജ്യത്ത് കൊവിഡ് മരണം വര്‍ധിച്ചതിന് കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും രാഹുല്‍ നേരിട്ട് ഉത്തരവാദിയാക്കിയിരുന്നു. രാഹുല്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ കൊവിഡ് പ്രതിരോധം മികച്ചതാക്കിയേനെ എന്ന് രാജ്യത്തെ നഗരപ്രദേശങ്ങളിലെ 20.1 ശതമാനവും ഗ്രാമപ്രദേശങ്ങളിലെ 22.8 ശതമാനവും വിശ്വസിക്കുന്നു. നഗരപ്രദേശങ്ങളിൽ 65.8 ശതമാനം പേരും ഗ്രാമീണ മേഖലയിലെ 61.9 ശതമാനം പേരും മോദിയെ അനുകൂലിക്കുന്നതായി സര്‍വേ പറയുന്നു.