ബെംഗളൂരു : കർണാടകയിൽ 4867 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 142 മരണവും റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 28,11,320ഉം ആകെ മരണസംഖ്യ 34,025ഉം ആയി.
സംസ്ഥാനത്ത് 8,404 പേർ രോഗമുക്തി നേടി. ആകെ 26,54,139 രോഗികളാണ് കർണാടകയിൽ രോഗമുക്തി നേടിയത്. അതേയമയം ബെംഗളൂരുവിൽ മാത്രം 1,034 പുതിയ രോഗികളും 28 മരണവും സ്ഥിരീകരിച്ചു. 1,976 പേർ രോഗമുക്തരായി. നിലവിൽ 1,23,134 സജീവ രോഗികളാണുള്ളത്.
Read more: കൊവിഡ് മൂന്നാം തരംഗം സെപ്‌റ്റംബറിലെന്ന് ഐഐടി കാൺപൂർ പഠനം
അതേസമയം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം സെപ്‌റ്റംബർ, ഒക്‌ടോബർ മാസത്തോടെ സംഭവിക്കുമെന്ന് ഐഐടി കാൺപൂർ പഠനം. പ്രൊഫ. രാജേഷ് രഞ്ജനിന്‍റെ പഠനമാണ് പുറത്തുവന്നത്.