ETV Bharat / bharat

അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; 35 വാട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ നിരോധിച്ച് കേന്ദ്രം

നിരോധിച്ച ഗ്രൂപ്പുകളെ കുറിച്ചോ അതിന്‍റെ അഡ്‌മിനുകള്‍ക്കെതിരെയുള്ള നടപടികളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല

അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാജ പ്രചാരണം  അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം  വാട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ നിരോധിച്ച് കേന്ദ്രം  അഗ്നിപഥ് വാട്‌സ്‌ആപ്പ് പ്രചാരണം  whatsapp groups banned by central govt  fake news against agnipath scheme  agnipath scheme latest news  agnipath scheme modi govt ban whatsapp groups  protest against agnipath scheme
അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; 35 വാട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ നിരോധിച്ച് കേന്ദ്രം
author img

By

Published : Jun 20, 2022, 9:36 AM IST

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച 35 വാട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ നിരോധിച്ച് കേന്ദ്രം. പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് നടപടി. നിരോധിച്ച ഗ്രൂപ്പുകളെ കുറിച്ചോ അതിന്‍റെ അഡ്‌മിനുകള്‍ക്കെതിരെയുള്ള നടപടികളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

അനിഷ്‌ട സംഭവങ്ങളുണ്ടായ ബിഹാർ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രത്യേകിച്ചും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കേന്ദ്ര നടപടി. വാട്‌സ്‌ആപ്പിലൂടെ പ്രചരിക്കുന്ന വിവരങ്ങളുടെ വസ്‌തുതകള്‍ പരിശോധിക്കാനായി 8799711259 എന്ന നമ്പറും കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. പദ്ധതി സംബന്ധിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചതിനും പ്രതിഷേധം സംഘടിപ്പിച്ചതിനും പത്തോളം പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നാണ് വിവരം.

രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടയിലും അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സൈനിക മേധാവികൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സേനയ്ക്ക് യുവത്വം നൽകുന്നതിനുള്ള പുരോഗമന നടപടിയാണ് പദ്ധതിയെന്നും അതിനാൽ പദ്ധതി നടപ്പാക്കുമെന്നുമാണ് സംയുക്ത വാർത്ത സമ്മേളനത്തിൽ സൈനിക മേധാവികള്‍ വ്യക്തമാക്കിയത്.

Read more: 'അഗ്നിപഥ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല' ; സേനകള്‍ക്ക് യുവത്വം അനിവാര്യമെന്ന് സൈനിക മേധാവികൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.