ETV Bharat / bharat

അഞ്ച് മാസത്തിനുള്ളിൽ 216 കോടി വാക്‌സിൻ ഡോസുകൾ ലഭ്യമാകുമെന്ന് കേന്ദ്രം - covishield

രാജ്യത്തെ ജനങ്ങൾക്ക് മുഴുവൻ വാക്‌സിൻ നൽകുന്നതിന് ഓഗസ്റ്റ് -ഡിസംബർ മാസങ്ങളിൽ വിതരണം ചെയ്യുന്ന വാക്‌സിനുകൾ മതിയാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

216 cr vaccine doses  216 കോടി വാക്‌സിൻ ഡോസുകൾ  NITI AYOG  vaccination in india  covid vaccination  covid second wave in india  കൊവിഡ് വാക്‌സിനേഷൻ  ഇന്ത്യ കൊവിഡ്  covishield  covaxin
5 മാസത്തിനുള്ളിൽ 216 കോടി വാക്‌സിൻ ഡോസുകൾ ലഭ്യമാകുമെന്ന് കേന്ദ്രം
author img

By

Published : May 13, 2021, 10:16 PM IST

ന്യൂഡൽഹി: അടുത്ത അഞ്ച് മാസത്തിനുള്ളിൽ രാജ്യത്ത് രണ്ടു ബില്ല്യണിൽ അധികം വാക്‌സിനുകൾ രാജ്യത്ത് ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ ജനങ്ങൾക്ക് മുഴുവൻ വാക്‌സിൻ നൽകുന്നതിന് ഓഗസ്റ്റ് -ഡിസംബർ മാസങ്ങളിൽ വിതരണം ചെയ്യുന്ന വാക്‌സിനുകൾ മതിയാകുമെന്നും മന്ത്രാലയം അറിയിച്ചു. റഷ്യൻ നിർമിത കൊവിഡ് വാക്‌സിൻ സ്പുട്നിക്ക് വി അടുത്ത ആഴ്‌ചയോടെ രാജ്യത്ത് ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി നീതി ആയോഗിലെ പൊതു ആരോഗ്യ വിദഗ്‌ദൻ വികെ പോൾ അറിയിച്ചു.

വാക്‌സിൻ അനിവാര്യം , പക്ഷെ സമയം എടുക്കും

നിലവിൽ രാജ്യത്തെ വാക്‌സിൻ ക്ഷാമം കണക്കിലെടുത്ത് പല സംസ്ഥാനങ്ങളും വാക്‌സിൻ വാങ്ങുന്നതിന് ആഗോള ടെൻഡർ വിളിച്ചിട്ടുണ്ട്. രാജ്യത്ത് വാക്‌സിൻ ക്ഷാമം ഉണ്ടെന്ന് സമ്മതിച്ച വികെ പോൾ, നമ്മൾ അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നതെന്നും പറഞ്ഞു. വാക്‌സിൻ അനിവാര്യമാണ്. പക്ഷെ സമയം എടുക്കുമെന്നും അദ്ദേഹം കൂട്ടച്ചേർത്തു. രാജ്യത്തെ വാക്‌സിൻ ക്ഷാമം കണക്കിലെടുത്താണ് മുൻഗണന നിശ്ചയിച്ചതും അവശ വിഭാഗങ്ങൾക്ക് സൗജന്യമായി നൽകുന്നതും. ഈ വർഷം അവസാനത്തോടെ രാജ്യത്തെ വാക്‌സിൻ ക്ഷാമം പൂർണമായും അവസാനിക്കും. അടുത്ത വർഷത്തിന്‍റെ പകുതിയിൽ രാജ്യം മൂന്ന് ബില്ല്യണ്‍ വാക്‌സിൻ ലഭ്യമാക്കുമെന്നും വികെ പോൾ അറിയിച്ചു.

ഈ വർഷം അവസാനത്തോടെ 216 കോടി വാക്‌സിനുകൾ

ഓഗസ്റ്റ് - ഡിസംബർ മാസത്തിൽ 216 കോടി വാക്‌സിനുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. അതിൽ 75 കോടി കൊവിഷീൽഡും 55 കോടി കൊവാക്‌സിനും ഉൾപ്പെടും. ഭാരത് ബയോടെക്കിന്‍റെ മൂക്കിലൂടെ ഒഴിക്കാവുന്ന 10 കോടി വാക്‌സിൻ, സ്പുട്‌നിക്കിന്‍റെ 15.6 കോടി വാക്‌സിൻ, ബയോളജിക്കൽ ഇയുടെ 30 കോടി വാക്‌സിൻ, സൈഡസ് കാഡിലയുടെ 5 കോടി ഡോസ്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന 20 കോടി നൊവാവാക്‌സിൻ, ജെനോവയുടെ ആറുകോടി വാക്‌സിൻ എന്നിവയും ഈ 216 കോടി വാക്‌സിൻ ഡോസുകളിൽ ഉൾപ്പെടും.

Also Read:12 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കൊവിഡ് കേസുകൾ

വാക്‌സിൻ നിർമാതാക്കളായ ഫൈസർ, മൊഡേണ, ജോണ്‍സണ്‍ ആൻഡ് ജോൺസൺ എന്നിവയുമായി വിദേശകാര്യ മന്ത്രാലയം ചർച്ചകൾ നടത്തി വരുകയാണെന്നും വികെ പോൾ പറഞ്ഞു. അവർ ഇന്ത്യയിൽ വാക്‌സിൻ നിർമ്മിക്കാൻ തയ്യാറാണ്. അതിനുവേണ്ടി നിർമാണ പങ്കാളികളെ കണ്ടെത്തണമെന്നും അദ്ദേഹം അറിയിച്ചു. സാധ്യമായതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും വികെ പോൾ പറഞ്ഞു.

Also Read:കൊവിഡ് വ്യാപനം; ആരോഗ്യമന്ത്രിമാരുമായി ഹര്‍ഷ് വര്‍ധന്‍ കൂടിക്കാഴ്ച നടത്തി

പിഎം-കെയർ ഫണ്ടിലൂടെ 6.6 കോടി വാക്‌സിനുകൾ നൽകി. വാക്‌സിനേഷന്‍റെ രണ്ടാം ഘട്ടത്തിൽ 12 കോടി വാക്‌സിൻ ഡോസുകളാണ് ആവശ്യമായുള്ളത്. അതിൽ 86% ശതമാനവും ലഭ്യമാക്കിയിട്ടുണ്ട്. ബാക്കി ഈ മാസം അവസാനത്തോടെ വിതരണത്തിന് തയ്യാറാകും. മൂന്നാം ഘട്ടത്തിൽ 16 കോടി വാക്‌സിനുകളാണ് ആവശ്യമായി വരുന്നത്. ഇവയുടെ വിതരണം മെയ്‌ 21 ന് ആരംഭിക്കും. കൂടാതെ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതിലേക്ക് 16 കോടി വാക്‌സിനുകളും കമ്പനികൾക്ക് നൽകാനുണ്ട്. നിലവിൽ രാജ്യത്ത് 51.6 കോടി വാക്‌സിനുകൾ വിതരണത്തിന് ആവശ്യമാണെന്നും വികെ പോൾ അറിയിച്ചു. കൊവിഷീൽഡ്, കൊവാക്‌സിൻ വാക്‌സിനുകളാണ് രാജ്യത്ത് നിലവിൽ വിതരണം ചെയ്യുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.