ന്യൂഡൽഹി: ഇന്ത്യയിൽ 11,713 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,08,14,304 ആയി ഉയർന്നു. ഇതുവരെ 1,05,10,796 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.19 ശതമാനമാണ്. 1,48,590 പേരാണ് ചികിത്സയിൽ തുടരുന്നത്. ആകെ രോഗബാധിതരുടെ 1.37 ശതമാനമാണ് സജീവ കേസുകൾ.
24 മണിക്കൂറിനുള്ളിൽ 95 മരണം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,54,918 ആയി. രാജ്യത്തെ മരണനിരക്ക് 1.43 ശതമാനമാണ്. 7,40,794 സാമ്പിളുകൾ പുതിയതായി പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഇതുവരെ 20,06,72,589 സാമ്പിളുകളാണ് പരിശോധിച്ചത്.