കേരളം

kerala

By ETV Bharat Kerala Team

Published : Jun 20, 2024, 8:08 PM IST

ETV Bharat / snippets

സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീണ യുവാവ് ലോറി കയറി മരിച്ചു

KOZHIKODE BIKE ACCIDENT  LORRY RAN OVER YOUNG MAN  യുവാവ് ലോറി കയറി മരിച്ചു  ROAD ACCIDENT KOZHIKODE
Representative Image (ETV Bharat)

കോഴിക്കോട്:താമരശേരിയില്‍ സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീണ യുവാവ് ലോറി കയറി മരിച്ചു. കൂരാച്ചുണ്ട് സ്വദേശി ജീവനാണ് (20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്ക്. കക്കയം സ്വദേശി ആദര്‍ശിനാണ് (22) പരിക്കേറ്റത്. ഇന്ന് (ജൂണ്‍ 20) ഉച്ചയ്‌ക്ക് രണ്ടരയോടെ സംസ്ഥാന പാതയിലെ വെഴുപ്പൂര്‍ വേലായുധന്‍ പാറ ബസ് സ്റ്റോപ്പിന് മുന്നിലായിരുന്നു അപകടം.

മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടര്‍ റോഡില്‍ നിന്ന് തെന്നി മറിയുകയായിരുന്നു. ഇതോടെ റോഡിലേക്ക് തെറിച്ചു വീണ ജീവന്‍റെ ദേഹത്തുകൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ജീവനെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ആദര്‍ശ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details